കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിന് കോടതി നോട്ടീസ് ; തമിഴകം ഇളകി മറിയും

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു:സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് കോടതി നോട്ടീസ് അയച്ചു. രജനികാന്തിന്റെ ചിത്രങ്ങള്‍ പതിച്ച ഫ്‌ളെക്‌സുകള്‍, ബാനറുകള്‍ എന്നിവയ്ക്ക് മുകളില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയതിനാണ് കോടതി നോട്ടീസ് അയച്ചത്.

ആരാധകര്‍ നടത്തിയ പാലഭിഷേകം രജനികാന്തിന്റെ സമ്മതത്തോടെയാണെന്നും ഇതില്‍ അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടുക്കൊണ്ട് നല്‍കിയ ഹര്‍ജിയലാണ് അന്വേഷണത്തിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ ഡോ എംഎസ് മണിവണ്ണനാണ് മാര്‍ച്ച് 26 കോടതിയില്‍ ഹര്‍ജി നല്‍കിയത്.

rajinikanth-600-31

രജനികാന്തിന് പത്മവിഭൂഷന്‍ ലഭിച്ച സന്തോഷത്തിലാണ് ആരാധകര്‍ ചിത്രങ്ങള്‍ക്കും ബാനറുകള്‍ക്കും മുകളില്‍ പാലഭിഷേകം നടത്തിയത്. മാര്‍ച്ച് 26 നായിരുന്നു സംഭവം നടന്നത്. അന്നേ ദിവസം തന്നെ നല്‍കിയ ഹര്‍ജിയില്‍ താല്കാലിക ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.

പത്മവിഭൂഷന്‍ പ്രഖ്യപിച്ച ദിവസത്തിലായിരുന്നു പാലഭിഷേകം നടന്നത്. പരിപാടിയില്‍ ലിറ്റര്‍ കണക്കിന് പാല്‍ പാഴാക്കി എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സംസ്ഥാനത്ത് നൂറുക്കണക്കിന് കുട്ടികള്‍ ദരിദ്രരായി കഴിയുന്നുണ്ട്. ഈ പാല്‍ അവര്‍ക്ക് നല്‍കാമായിരുന്നില്ലേ എന്നും ചോദിക്കുന്നു. രജനികാന്ത് എന്തുക്കൊണ്ട് ആരാധകാരോയ് ഇക്കാര്യം ചോദ്യം ചെയ്തില്ല എന്നും പറയുന്നു. ഏപ്രില്‍ 11നാണ് അടുത്ത് ഹിയറിങ് നടക്കുക.

English summary
A city civil court has ordered issue of an emergent notice to superstar Rajinikanth on an injunction suit seeking him to "wilfully" advise his fans not to put flex banners and cutouts and not to "propitiate" milk on them "in the interest of justice and equity."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X