കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും തടയാനാവില്ല; മാറ്റത്തിനുള്ള തന്റെ സന്ദേശം സുനാമിയായി മാറുമെന്ന് രജനീകാന്ത്

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ മാറ്റത്തിനുള്ള തന്റെ സന്ദേശം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സുനാമിയായി മാറുമെന്ന് തമിഴ്‌നടന്‍ രജനികാന്ത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് രജനികാന്തിന്റെ പ്രതികരണം. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മോശമായ ഭരണസംവിധാനത്തെ നന്നാക്കുന്നതിനുള്ള സമയമായെന്നുമായിരുന്നു രജനികാന്ത് പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് പറഞ്ഞത. മുഖ്യമന്ത്രിയാവാനോ നിയമസഭാംഗമാവാനോ ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ പ്രസംഗം ജനങ്ങളുടെ മനസില്‍ ചലനത്തിന് കാരണമായിട്ടുണ്ടെന്നും അതിനെ ആര്‍ക്കും തടനായാനികില്ലെന്നും രജനികാന്ത് പറഞ്ഞു. തമിഴ് യൂട്യൂബ് ചാനലിന്റെ വാര്‍ഷികാഘോഷത്തിലായിരുന്നു രജനികാന്തിന്റെ പ്രതികരണം.

രജനികാന്ത്

രജനികാന്ത്

'കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് താന്‍ നടത്തിയ പ്രസംഗം ജനങ്ങളുടെ മനസില്‍ ചലനത്തിനു കാരണമായിട്ടുണ്ട്. അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല. ജനങ്ങളുടെ മനസിലെ ഈ ചലനം തെരഞ്ഞെടുപ്പിന് മുന്നോടിയായി സുനാമിയായി മാറും.' രജനികാന്ത് പറഞ്ഞു. എംജി ആറും ജയലളിതയുമെല്ലാം സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റം കൊണ്ടുവന്നത് തരംഗത്തിലൂടെയാണെന്നും അത്തരമൊരു തരംഗം അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാവുമെന്നും രജനീകാന്ത് പറഞ്ഞു.

എംജിആര്‍

എംജിആര്‍

30 വര്‍ഷത്തോളം സജീവമായി പ്രവര്‍ത്തിച്ച ശേഷം ഡിഎംകെയില്‍ നിന്നും പുറത്താക്കിയപ്പോള്‍ എംജിആറിന് അനുകൂലമായി തരംഗമുണ്ടായി. 1977 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ഭരണം പിടിച്ചെടുക്കാന്‍ സഹായിച്ചത് ആ തരംഗമാണ്. 1991 ല്‍ രാജീവ് ഗാന്ധി വധത്തിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന ജയലളിതക്കും വലിയ ജയം സമ്മാനിച്ചു.
തെലുങ്കു ദേശീയതയെന്ന തരംഗമാണ് എന്‍ടിആറിനെ മുഖ്യമന്ത്രിയാക്കിയത്. അത്തരമൊരു തരംഗം അടുത്ത തെരഞ്ഞെടുപ്പിന് മുന്നേയും ഉണ്ടാവും. രജനീകാന്ത് പറഞ്ഞു.

 യുവാക്കള്‍

യുവാക്കള്‍

താന്‍ പാര്‍ട്ടി രൂപീകരിച്ചാല്‍ നേതൃസ്ഥാനങ്ങളില്‍ 60 ശതമാനവും യുവാക്കള്‍ക്ക് നല്‍കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. മറ്റു പാര്‍ട്ടിയിലെ സത്യസന്ധരേയും വിരമിച്ച സിവില്‍ സര്‍വ്വീസുകാരേയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കപമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ വ്യവസ്ഥിതി മാറാതെ പുതിയ പാര്‍ട്ടികള്‍ വന്നത് കൊണ്ട് കാര്യമില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. എന്നാല്‍ തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം സൂചനകൊളുന്നും നല്‍കിയിരുന്നില്ല.

മാറ്റം

മാറ്റം

60 മുതല്‍ 65 ശതമാനം വരെ വിദ്യഭ്യാസവും കഴിവും ഉള്ളവരാണ്. ഇവര്‍ അധികാരത്തിലെത്തിയാല്‍ വലിയ മാറ്റമുണ്ടാകും. അതിനൊരു പാലമാവുകയാണ് ലക്ഷ്യം. എന്റെ പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കുറഞ്ഞ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണെന്ന മാനദണ്ഡം കൊണ്ടുവരും. ഞങ്ങള്‍ക്ക് സ്ഥിരമായ പദവികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഡിഎംകെ

ഡിഎംകെ

ഡിഎംകെ, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികള്‍ക്കെതിരെ രജനീകാന്ത് രൂക്ഷ വിമര്‍ശനങ്ങളാണുന്നയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഇരുപാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ എത്തുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടിയും ഭരണവും രണ്ടാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ചിലര്‍ രാഷ്ട്രീയം തന്നെ തൊഴിലാക്കി മാറ്റുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

English summary
Rajinikanth Hopes for a Political Tsunami In Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X