കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയര്‍ ഗ്രില്‍സിന്റെ മാന്‍ vs വൈല്‍ഡില്‍ മോദിക്ക് ശേഷം രജനീകാന്ത്: ചിത്രീകരണം ബന്ദിപ്പൂരില്‍!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ടെലിവിഷന്‍ അവതാരകന്‍ ബിയര്‍ ഗ്രില്‍സിന്റെ ഏറ്റവും പുതിയ എപ്പിസോഡ് തമിഴ് സൂപ്പര്‍ താരം രജനീകാന്തിനൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മാന്‍ VS വൈല്‍ഡിന്റെ ചിത്രീകരണം കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ ചിത്രീകരിക്കുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമ കരിയറില്‍ തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് രജനീകാന്ത്. ആക്ഷന്‍ ത്രില്ലര്‍ ദര്‍ബാര്‍ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രം. പരിപാടിയില്‍ രജനിയുടെ പങ്കാളിത്തം ആരാധകരെ ആവേശത്തിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ... കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക, 2015 ആവര്‍ത്തിക്കില്ലദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ... കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക, 2015 ആവര്‍ത്തിക്കില്ല

2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ച് കൊണ്ട് ഗ്രില്‍സ് എപ്പിസോഡ് ചെയ്തിരുന്നു. മോദിക്കൊപ്പമുള്ള ചിത്രീകരണ വിശേഷങ്ങള്‍ ഗ്രില്‍സ് പങ്കുവെച്ചു. ചിത്രീകരിച്ച പ്രദേശം വലിയ കല്ലുകള്‍ നിറഞ്ഞതായിരുന്നുവെന്നും ആ സമയത്ത് മഴയുണ്ടായതായും ഗ്രില്‍സ് പറയുന്നു. എന്നാല്‍ ആ സമയമൊക്കെ പ്രധാനമന്ത്രി പതിവിലും ശാന്തനായിരുന്നു. യാത്രയിലുടനീളം അദ്ദേഹം മികച്ച പങ്കാളിത്തമാണ് കാഴ്ചവെച്ചത്. ഞങ്ങളുടെ ടീം എന്തുതന്നെ ചെയ്താലും മോദിജി നല്ല സഹകരണമായിരുന്നുവെന്നും ഗ്രില്‍സ് ഓര്‍ത്തെടുത്തു. ഒരു ലോകനേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രി മോദി പ്രതിസന്ധികളില്‍ എത്രത്തോളം ശാന്തനാണെന്ന് തെളിയിക്കുന്ന വിധമായിരുന്നു പെരുമാറ്റമെന്നും ഗ്രില്‍ പറയുന്നു.

rajanikanth-1

നാഷണല്‍ ജ്യോഗ്രാഫിക്സില്‍ അവതരിപ്പിക്കുന്ന മാന്‍ VS വൈല്‍ഡിന്റെ പുതിയ സീസണുമായി ഗ്രില്‍സ് മടങ്ങി വരികയാണെന്ന പ്രഖ്യാപനം തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. പുതിയ സീസണില്‍ ഹോളിവുഡ് താരങ്ങളായ ചാന്നിംഗ് ടാറ്റം, ബ്രൈ ലാര്‍സണ്‍, ജോയല്‍ മക്‌ഹേല്‍, കാരാ ഡെലിവിംഗെ, റോബ് റിഗില്‍, ആര്‍മി ഹമ്മര്‍, ഡേവ് ബൂട്ടിസ്റ്റ എന്നിവരെ പങ്കെടുപ്പിക്കും.

English summary
Rajinikanth in Man Vs Wild, shooting will be in Bandipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X