കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തിന്റെ വിജയമെന്ന് രജനീകാന്ത്..... സുപ്രീം കോടതിക്ക് സല്യൂട്ട്!! ഗവര്‍ണര്‍ക്ക് രാഷ്ട്രീയം!

കര്‍ണാടകത്തിലേക്ക് ജനാധിപത്യത്തിന്റെ വിജയമെന്ന് രജനീകാന്ത്

Google Oneindia Malayalam News

ചെന്നൈ: കര്‍ണാടകത്തിലെ രാഷ്ട്രീയ വിജയത്തെ പ്രകീര്‍ത്തിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ജനാധിപത്യത്തിന്റെ വിജയമാണ് യെദ്യൂരപ്പയുടെ രാജിയിലൂടെ ഉണ്ടായതെന്ന് രജനീകാന്ത് പറഞ്ഞു. അതേസമയം ഗവര്‍ണറെ വിമര്‍ശിക്കുകയും സുപ്രീം കോടതിയെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട് സൂപ്പര്‍ താരം. യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഒട്ടും ശരിയായില്ല. അദ്ദേഹം രാഷ്ട്രീയം കളിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി കൃത്യമായ ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. 15 ദിവസം എന്ന സമയം തള്ളിക്കളഞ്ഞ് 24 മണിക്കൂറിനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ സുപ്രീം കോടതി ജനാധിപത്യത്തെ സംരക്ഷിച്ചിരിക്കുകയാണെന്ന് രജനീകാന്ത് വ്യക്തമാക്കി.

1

ഈ നടപടിക്ക് സുപ്രീം കോടതി അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും രജനി പറഞ്ഞു. ചെന്നൈയില്‍ രജനി മക്കള്‍ മണ്ഡ്രത്തിന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് താരം നിലപാട് വ്യക്തമാക്കിയത്. അതേസമയം കര്‍ണാടകത്തില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും കാവേരി നദീജല വിഷയം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് രജനി ആവശ്യപ്പെട്ടു. സാങ്കേതികത്വം പറഞ്ഞ് ഇത് തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് സ്ത്രീകളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് രജനി പറഞ്ഞു. സ്ത്രീകള്‍ ഏതെല്ലാം മേഖലയിലുണ്ടോ അവിടെയെല്ലാം ജയം അവര്‍ക്ക് മാത്രമായിരിക്കുമെന്നും രജനി വ്യക്തമാക്കി.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം സമയം വരുമ്പോള്‍ തീരുമാനിക്കും. തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പക്ഷേ ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ അതിനെ നേരിടാനും പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനും തയ്യാറായി കഴിഞ്ഞെന്ന് രജനി പറഞ്ഞു. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കാര്യത്തെ കുറിച്ച് പറയാറായിട്ടില്ല. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാകുമോ എന്നും ഇപ്പോള്‍ പറയാന്‍ ആവില്ല. സമയം വരുമ്പോള്‍ എല്ലാം ശരിയാവുമെന്നും രജനി പറഞ്ഞു.

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റും ഫോണ്‍ റെക്കോര്‍ഡിംഗും, ജയിച്ചത് രാഹുലും ടീമും!! ഭരണം നേടിയത് ഇങ്ങനെ!!ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റും ഫോണ്‍ റെക്കോര്‍ഡിംഗും, ജയിച്ചത് രാഹുലും ടീമും!! ഭരണം നേടിയത് ഇങ്ങനെ!!

യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്!! ഗവർണർക്ക് വെച്ചത് യെദ്യൂരപ്പയ്ക്ക് കൊണ്ടു!യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്!! ഗവർണർക്ക് വെച്ചത് യെദ്യൂരപ്പയ്ക്ക് കൊണ്ടു!

English summary
rajini lauds supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X