കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്ത് തിരുവമണ്ണാമലൈയില്‍ മല്‍സരിക്കും; സൂചന നല്‍കി സഹോദരന്‍, ചൂടുപിടിച്ച് രാഷ്ട്രീയം

Google Oneindia Malayalam News

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ഇത്തവണ ശ്രദ്ധേയമായ ഘടകം രജനികാന്തിന്റെ സാന്നിധ്യമാണ്. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് രജനികാന്ത്. ഈ മാസം 31ന് പാര്‍ട്ടി സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പ്രകടന പത്രിക ഉള്‍പ്പെടെ തയ്യാറാക്കി വരികയാണ്. രജനിയുടെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനത്തോടെ വിവാദങ്ങളും തുടങ്ങിയിട്ടുണ്ട്.

പഴയ ബിജെപി നേതാക്കളെ അദ്ദേഹം പുതിയ പാര്‍ട്ടിയുടെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ ഒട്ടേറെ പേര്‍ക്ക് അസംതൃപ്തിയുണ്ട്. അതിനിടെയാണ് നേരത്തെ വന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായി രജനികാന്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ജനുവരി മുതല്‍

ജനുവരി മുതല്‍

ഈ മാസം 31ന് രജിനികാന്ത് തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തും. ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനികാന്തുമായി അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു.

സൂപ്പര്‍ പവര്‍ മാത്രമാകില്ല

സൂപ്പര്‍ പവര്‍ മാത്രമാകില്ല

തന്റെ ഫാന്‍സ് അസോസിയേഷന്‍ പുതിയ പാര്‍ട്ടിയായി പ്രഖ്യാപിക്കാനാണ് രജനിയുടെ നീക്കം. ഭാന്‍സ് ഭാരവാഹികളുമായി അദ്ദേഹം അടുത്തിടെ നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയിരുന്നു. രജനി മല്‍സരിക്കില്ലെന്നും സൂപ്പര്‍ പവറായി നിലയുറപ്പിക്കുമെന്നുമാണ് നേരത്തെ വന്ന സൂചനകള്‍. എന്നാല്‍ രജിനികാന്ത് തിരുവണ്ണാമലൈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് പുതിയ വിവരം.

സഹോദരന്‍ പറഞ്ഞത്

സഹോദരന്‍ പറഞ്ഞത്

രജിനികാന്തിന്റെ സഹോദരന്‍ ആര്‍ സത്യനാരായണ റാവു ആണ് താരം മല്‍സര രംഗത്തുണ്ടാകുമെന്ന് സൂചിപ്പിച്ചത്. തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വേളയിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്. തിരുവണ്ണാമലൈ ക്ഷേത്രം രജിനികാന്തിന് ഏറെ പ്രിയപ്പെട്ടതാണെന്നും ഇവിടെ തന്നെ ആദ്യം മല്‍സരിച്ചേക്കുമെന്നും സഹോദരന്‍ പറഞ്ഞു.

എന്ത് തീരുമാനം എടുത്താലും

എന്ത് തീരുമാനം എടുത്താലും

രജനികാന്തിന് ഏറെ ആദരവുള്ള സഹോദരനാണ് സത്യനാരായണ റാവു. എന്ത് തീരുമാനം എടുത്താലും അദ്ദേഹം സഹോദരനെ അറിയിക്കാറുണ്ട്. അടുത്തിടെ ബെംഗലൂരുവിലെത്തി സഹോദരനെ രജിനി കാണുകയും ചെയ്തിരുന്നു. തന്റെ സഹോദരന്‍ ഉചിതമായ തീരുമാനമാണ് എടുക്കുക എന്ന് സത്യനാരായണ റാവു പറയുന്നു.

ഇനി എന്ത് മാറ്റം

ഇനി എന്ത് മാറ്റം

അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. എഐഎഡിഎംകെയുടെ ഭരണത്തിനെതിരായ വികാരം തമിഴ്‌നാട്ടിലുണ്ടെന്നും ഡിഎംകെ തരംഗത്തിനാണ് സാധ്യത എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. അതിനിടെയാണ് രജനികാന്ത് കൂടി രാഷ്ട്രീയത്തിലിറങ്ങിയത്. ഇനി എന്ത് മാറ്റമാണ് തമിഴകത്തുണ്ടാകുക എന്ന് കാത്തിരുന്ന് കാണാം.

Recommended Video

cmsvideo
2021 ആരംഭിക്കുക തലൈവരുടെ പാര്‍ട്ടിയുമായി
ആത്മീയ-മതനിരപേക്ഷത

ആത്മീയ-മതനിരപേക്ഷത

അര്‍ജുന്‍ മൂര്‍ത്തി ഉള്‍പ്പെടെയുള്ള പഴയ ബിജെപി നേതാക്കളെ രജിനികാന്ത് തന്റെ പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിച്ചത് ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ബിജെപിയുടെ ബി ടീമായി രജനികാന്ത് മാറുമെന്നാണ് വിമര്‍ശനം. എന്നാല്‍ ആത്മീയ-മതനിരപേക്ഷതയ്ക്ക് ഊന്നല്‍ നല്‍കിയ പാര്‍ട്ടിയാകും തന്റേത് എന്ന് രജനികാന്ത് പറഞ്ഞിരുന്നു.

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങികോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
Rajinikanth Likely Contest From Thiruvannamalai Constituency in Tamil nadu Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X