കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കം

Google Oneindia Malayalam News

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ബിജെപി പുതിയ പദ്ധതി ഒരുക്കുന്നു. മറ്റു പാര്‍ട്ടിയിലെ പ്രധാന നേതാക്കളെ കൂടെ നിര്‍ത്താനാണ് ശ്രമങ്ങള്‍. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ചെന്നൈയിലെത്തും. കേന്ദ്ര മന്ത്രിയായ ശേഷം തമിഴ്‌നാട്ടിലേക്കുള്ള അമിത് ഷായുടെ ആദ്യ വരവാണിത്.

Recommended Video

cmsvideo
Rajinikanth to meet Amit Shah

ഒട്ടേറെ നേതാക്കളുമായി അമിത് ഷാ തമിഴ്‌നാട്ടില്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ്. ആര്‍എസ്എസും ഇതിന് വേണ്ടിയുള്ള ശ്രമം ഊര്‍ജിതമാക്കി. രജനികാന്ത് ഉള്‍പ്പെടെ മൂന്ന് നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്....

രണ്ടാംതവണ സമയം തേടി

രണ്ടാംതവണ സമയം തേടി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായുള്ള ചര്‍ച്ചയ്ക്കാണ് അമിത് ഷാ പ്രധാന്യം നല്‍കുന്നത്. കൂടിക്കാഴ്ചയ്ക്ക് രണ്ടാം തവണയും ബിജെപി നേതൃത്വം രജനിയോട് സമയം ചോദിച്ചു. സൗഹൃദ സംഭാഷണം എന്ന നിലയിലാണ് സമയം ചോദിച്ചത്. രജനിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

തമിഴ് രാഷ്ട്രീയം മാറും

തമിഴ് രാഷ്ട്രീയം മാറും

തമിഴ്‌നാട്ടില്‍ വലിയ ആരാധക വൃന്ദങ്ങളുള്ള നടനാണ് രജനികാന്ത്. ഇദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചാല്‍ തമിഴ് രാഷ്ട്രീയം മാറി മറിയുമെന്ന് തീര്‍ച്ചയാണ്. നേരത്തെ പലപ്പോഴും ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള തന്റെ മമത രജനി സൂചിപ്പിച്ചിരുന്നു.

നേതാവിന്റെ അഭാവം

നേതാവിന്റെ അഭാവം

ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖരായിരുന്ന ഡിഎംകെ നേതാവ് കരുണാനിധിയും എഐഎഡിഎംകെ നേതാവ് ജയലളിതയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത്. ശക്തമായ ഒരു നേതാവിന്റെ അഭാവം തമിഴ്‌നാട്ടിലുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം.

ശക്തമായ സംഘടനാ സംവിധാനം

ശക്തമായ സംഘടനാ സംവിധാനം

ബിജെപിക്കും ആര്‍എസ്എസിനും ശക്തമായ സംഘടനാ സംവിധായമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. പക്ഷേ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിന് തടസം തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയമാണ്. ഇത്തവണ മറ്റു വഴിയില്‍ ഈ വെല്ലുവിളി ബിജെപി മറികടക്കുമെന്നാണ് സൂചനകള്‍.

വൈകുന്ന പാര്‍ട്ടി പ്രഖ്യാപനം

വൈകുന്ന പാര്‍ട്ടി പ്രഖ്യാപനം

സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കാന്‍ രജനികാന്ത് നേരത്തെ ആലോചന നടത്തിയിരുന്നു. പല കാരണങ്ങളാണ് അദ്ദേഹം ഇത് വൈകിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇനിയും വൈകുമെന്നാണ് അടുത്തിടെ വന്ന വിവരങ്ങള്‍. തൊട്ടുപിന്നാലെയാണ് ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച നടത്തിയത്. അധികം വൈകാതെ അമിത് ഷാ തമിഴ്‌നാട്ടിലെത്തുക കൂടി ചെയ്യുന്നതോടെയാണ് പലവിധ പ്രചാരണങ്ങള്‍.

പറ്റിയ സമയമല്ല

പറ്റിയ സമയമല്ല

അമിത് ഷായുമായി ചര്‍ച്ചയ്ക്ക് അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് രജിന്കാന്തിന്റെ ഓഫീസ് അറിയിച്ചത്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പറ്റിയ സമയമല്ല എന്ന് കൊറോണയുടെ സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയും രജിനിയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു എന്നാണ് വിവരം.

 രജനിയുടെ നിലപാട്

രജനിയുടെ നിലപാട്

തമിഴ്‌നാടിന്റെ വികസനമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്ന അജണ്ട. ഇതേ കാര്യം തന്നെയാണ് രജനികാന്തും എടുത്തുപറയുന്നത്. അടുത്തിടെ അദ്ദേഹം ഒരു വെബ്‌സൈറ്റ് ഒരുക്കിയികുന്നു. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടി തന്നെ സഹായിക്കണമെന്നും രജനി ആവശ്യപ്പെട്ടിരുന്നു. സിഎഎയെ അനുകൂലിച്ച് അദ്ദേഹം സംസാരിച്ചതും ചര്‍ച്ചയായിരുന്നു.

മറ്റൊരു നേതാവ് കൂടി

മറ്റൊരു നേതാവ് കൂടി

എഐഎഡിഎംകെയുടെ പഴയ നേതാവ് ശശികല വൈകാതെ ജയില്‍മോചിതയാകുമെന്നാണ് വിവരം. അവര്‍ക്ക് കോടതി ചുമത്തിയ പിഴ കെട്ടിവച്ച് നേരത്തെ മോചിതയാകാന്‍ ശ്രമം തുടങ്ങികഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജയില്‍മോചിതയാകുന്ന ശശികല ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം പ്രസക്തമാണ്.

രണ്ടു സാധ്യതകള്‍

രണ്ടു സാധ്യതകള്‍

ശശികലയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. എഐഎഡിഎംകെ നേതാക്കള്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ശശികലയോട് അടുപ്പമുള്ള ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. ബിജെപിക്കൊപ്പം നില്‍ക്കും. അല്ലെങ്കില്‍ ബന്ധു ടിടിവി ദിനകരനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സാധ്യത എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അഴഗിരിയുടെ നീക്കം

അഴഗിരിയുടെ നീക്കം

കരുണാനിധിയുടെ മൂത്തമകന്‍ എംകെ അഴിഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ നേതാവും സഹോദരനുമായ എംകെ സ്റ്റാലിനുമായി അത്ര അടുപ്പം നിലനിര്‍ത്താത്ത അഴഗിരി മധുര കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ അനുയായികളുള്ള നേതാവ് കൂടിയാണ് അഴഗിരി. അഴഗിരി പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ ഡിഎംകെ വിഭജിക്കപ്പെടും. അഴഗിരിയുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

നിഷേധിച്ച് അഴഗിരി

നിഷേധിച്ച് അഴഗിരി

അഴഗിരിയുമായി അമിത് ഷാ ചര്‍ച്ച നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും അഴഗിരി നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച മധുരയില്‍ അഴഗിരി തന്നോടൊപ്പമുള്ളവരുടെ യോഗം വിളിച്ചുവെന്നും വിവരമുണ്ട്. കലൈഞ്ജര്‍ ഡിഎംകെ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ രംഗത്ത് സജീവമാകാനാണ് അഴഗിരിയുടെ നീക്കം എന്ന വാര്‍ത്തകളും വന്നിരുന്നു.

അന്ന് പതിവിലും സന്തോഷവാനായിരുന്നു മണി; ജാഫര്‍ ഇടുക്കി പറയുന്നു, ഒന്നര വര്‍ഷം പുറത്തിറങ്ങിയില്ല

English summary
Rajinikanth likely to meet Amit Shah on November 21 in Chennai- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X