കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡുവിനെ കണ്ട് രജനികാന്ത്; പവന്‍ കല്യാണ്‍ വന്ന പിന്നാലെ... അഭ്യൂഹം നിറയുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി നടന്‍ രജനികാന്ത്. സൗഹൃദ ചര്‍ച്ചയാണ് എന്ന് തെലുങ്ക് ദേശം പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും അഭ്യൂഹങ്ങള്‍ പലവിധമാണ്. ആന്ധ്ര പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് രജനികാന്തിന്റെ കൂടിക്കാഴ്ച.

തിരഞ്ഞെടുപ്പുമായി ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. അതേസമയം, ജനസേന പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണ്‍ ടിഡിപി അധ്യക്ഷനെ കണ്ട പിന്നാലെയാണ് രജനികാന്ത് എത്തിയത് എന്നും പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രസരരമായ വിവരങ്ങള്‍ ഇങ്ങനെ...

1

രജനികാന്ത് തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ഉപേക്ഷിച്ചിരുന്നു. ബിജെപിയുമായി അദ്ദേഹം അടുക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി, ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്ത് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ല. പുതിയ പാര്‍ട്ടിക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷമായിരുന്നു പിന്മാറ്റം.

2

തമിഴ്‌നാട്ടില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്തകള്‍ വന്നത്. ഈ വേളയില്‍ പ്രചാരണത്തിന് ചെന്നൈയിലെത്തിയ ബിജെപി നേതാവ് അമിത് ഷായെ അദ്ദേഹം കാണാന്‍ തയ്യാറായില്ല. ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

3

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. നിലവില്‍ പ്രതിപക്ഷത്താണ് ചന്ദ്രബാബു നായിഡു. പ്രതിപക്ഷ നിരയില്‍ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് അദ്ദേഹത്തിന്റെ നീക്കം എന്നറിയുന്നു. നായിഡുവുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. പവന്‍ കല്യാണ്‍ മുഖേനയാണ് ഇതിന് നീക്കം നടത്തുന്നതത്രെ.

4

കഴിഞ്ഞ ദിവസം പവന്‍ കല്യാണ്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി. സൗഹൃദ സന്ദര്‍ശനം എന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറഞ്ഞത്. പിന്നീടാണ് രജനികാന്ത് എത്തിയത്. ഹൈദരാബാദിലെ ജുബിലി ഹില്‍സിലുള്ള നായിഡുവിന്റെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. സുഹൃത്ത് തലൈവര്‍ രജനികാന്തുമായി ചര്‍ച്ച നടത്തിയതില്‍ ഏറെ സന്തോഷം എന്നായിരുന്നു നായിഡുവിന്റെ ട്വീറ്റ്.

5

നായിഡുവുമായി ചര്‍ച്ച നടത്തിയ കാര്യം രജനികാന്തും സ്ഥിരീകരിച്ചു. ഇരുവരും ഫോട്ടോകള്‍ പങ്കുവച്ചു. നായിഡുവിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി രജനികാന്ത് പ്രാര്‍ഥിക്കുകയും ചെയ്തു. അടുത്തിടെ നായിഡു നടത്തിയ റോഡ് ഷോക്കിടെ 8 പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. തുടര്‍ന്ന് കുപ്പം മണ്ഡലത്തിലെ റോഡ് ഷോക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇക്കാര്യത്തില്‍ നായിഡുവിന് വേണ്ടി രംഗത്തുവന്നിരുന്നു പവന്‍ കല്യാണ്‍.

കര്‍ണാടകയില്‍ അടവ് മാറ്റി ഡികെ; നടന്‍ കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും, രമ്യ മുന്‍കൈയ്യെടുത്തുകര്‍ണാടകയില്‍ അടവ് മാറ്റി ഡികെ; നടന്‍ കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും, രമ്യ മുന്‍കൈയ്യെടുത്തു

6

ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തകരുന്നതാണ് കണ്ടത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചു. കേന്ദ്രത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യമുണ്ടാക്കാനുള്ള നായിഡുവിന്റെ ശ്രമവും പരാജയപ്പെട്ടിരുന്നു. വരുന്ന ആന്ധ്ര തിരഞ്ഞെടുപ്പ് നായിഡുവിന് ഒരു അവസരമാണ്. തിരിച്ചുവരാന്‍ സാധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയാകും. ഈ ഘട്ടത്തിലാണ് ബിജെപി നായിഡുവുമായി അടുക്കാന്‍ ശ്രമിക്കുന്നത്.

പാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനംപാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനം

English summary
Rajinikanth Meets Chandrababu Naidu After Jana Sena Party leader Pawan Kalyan; What TDP Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X