താൻ കമ്മ്യൂണിസ്റ്റ് അല്ലെന്ന് കമൽ ഹാസൻ; കാവിക്കൊടിക്ക് അനുയോജ്യൻ രജനികാന്ത്, അതിന് കാരണവുമുണ്ട്!!
ചെന്നൈ: ബിജെപിക്ക് അനുയോജ്യനായ കക്ഷി രജനികാന്ത് ആണെന്ന് ഉലകനായകൻ കമൽ ഹാസൻ. രജനികാന്തിന്റെ മതപരമായ വിശ്വസങ്ഹൾ പരിഗണിച്ചാണ് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്ന് കമൽ ഹാസൻ പറയുന്നത്. ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും ജാതീയക്കെതിരാണെന്നും കമൽ ഹാസൻ പറഞ്ഞു.
ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസൻ തുറന്നടിച്ചിരിക്കുന്നത്. താൻ കമ്മ്യൂണിസ്റ്റ് അല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ തന്റെ ഹീറോകലിൽ ചിലർ കമ്മ്യൂമിസ്റ്റാണെന്നും ഉലകനായകൻ പറയുന്നു. തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താന്‍ സഖ്യം രൂപീകരിക്കുക. അത് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

രജനികാന്ത് നല്ല സുഹൃത്ത്
രജനീകാന്തിനോട് ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോഴും ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നെന്നും കമൽ ഹാസൻ അഭിമുഖത്തിൽ പറയുന്നു.

ഇത് നല്ല സമയമല്ല.... പക്ഷേ!!
രാഷ്ട്രീയ പ്രവേശനത്തിന് ഇതാണോ നല്ല സമയം എന്ന് ചോദിച്ചാല്‍ അല്ലെന്നാവും എന്റെ മറുപടി. അതുകൊണ്ടാണ് ഞാന്‍ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്നും കമല്‍ പറഞ്ഞു.

ചേർന്ന് പ്രവർത്തിക്കണം
രജനീകാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും കമല്‍ പറഞ്ഞു. അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേർത്തു.

മോശപ്പെട്ട അവസ്ഥ
തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ ഇത്രയും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അച്ഛാ ദിൻ എപ്പോൾ വരും?
തമിഴ്നാടിനെ സംബന്ധിച്ച് അച്ഛാദിൻ വന്നിട്ടേയില്ല. മറ്റു സംസ്ഥാനങ്ങളുടെ കാര്യം സംസാരിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ എന്നാണ് അച്ഛാദിൻ വരികയെന്നും കമൽ ചോദിച്ചു.












Click it and Unblock the Notifications