കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഷ സ്റ്റൈലില്‍ രജനികാന്ത്; തമിഴകം കീഴടക്കാന്‍ ഓട്ടോക്കാരന്‍, പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും...

Google Oneindia Malayalam News

ചെന്നൈ: രജനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും ചിഹ്നവും പുറത്ത്. സാധാരണക്കാരെ കൂടുതല്‍ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ പര്യാപ്തമായ ചിഹ്നമാണ് രജനികാന്ത് തിരഞ്ഞെടുത്തത് എന്ന് വിവരം. മക്കള്‍ സേവൈ കക്ഷി (എംഎസ്‌കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ചിഹ്നം ഓട്ടോറിക്ഷയാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ചിഹ്നങ്ങളാണ് രജിനിയുടെ പാര്‍ട്ടി സമര്‍പ്പിച്ചിരുന്നതത്രെ. രണ്ടും തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച ചിഹ്നങ്ങളാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പേരും ചിഹ്നവും പരസ്യമായത് ഇങ്ങനെ

പേരും ചിഹ്നവും പരസ്യമായത് ഇങ്ങനെ

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. മക്കള്‍ സേവൈ കക്ഷി എന്നാണ് പേര്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പാര്‍ട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നമായി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അപേക്ഷയില്‍ രജനികാന്തിന്റെ പേര് സൂചിപ്പിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ വിവരം പുറത്തുവന്നതോടെയാണ് രജനിയുടെ പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും പരസ്യമായത്.

പ്രഥമ പരിഗണന നല്‍കിയ ചിഹ്നം കിട്ടിയി്ല്ല

പ്രഥമ പരിഗണന നല്‍കിയ ചിഹ്നം കിട്ടിയി്ല്ല

രണ്ടു ചിഹ്നങ്ങളാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ആവശ്യപ്പെട്ടിരുന്നത്. രണ്ടും തമിഴ്‌നാടിനെ ഇളക്കി മറിച്ച രജനി ചിത്രങ്ങളിലെ അടയാളങ്ങളായിരുന്നു. ഒന്ന് ബാബ എന്ന ചിത്രത്തിലെ രജനിയുടെ കൈ മുദ്രയാണ്. മറ്റൊന്ന് ബാഷ എന്ന സിനിമയില്‍ തരംഗമായ ഓട്ടോറിക്ഷയാണ്. കൈ മുദ്രയ്ക്കാണ് ആദ്യ പരഗിണന നല്‍കിയിരുന്നത്.

ഹസ്ത മുദ്ര തള്ളാന്‍ കാരണം

ഹസ്ത മുദ്ര തള്ളാന്‍ കാരണം

ഹസ്ത മുദ്ര ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസിന് കൈ ചിഹ്നമായുള്ള സാഹചര്യത്തില്‍ മറ്റൊരു കൈ മുദ്ര ചിഹ്നനമായി അനുവദിക്കാനാകില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1995ല്‍ വന്‍ ഹിറ്റായ ബാഷ സിനിമയില്‍ രജനികാന്ത് ഓട്ടോ ഡ്രൈവറായിട്ടാണ് വേഷമിട്ടത്.

ആദ്യം നിശ്ചയിച്ച പാര്‍ട്ടിയുടെ പേര് മറ്റൊന്ന്

ആദ്യം നിശ്ചയിച്ച പാര്‍ട്ടിയുടെ പേര് മറ്റൊന്ന്

ആദ്യം മറ്റൊരു പേരായിരുന്നു രജനികാന്തിന്റെ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിരുന്നത്. അനൈതിന്ദ്യ മക്കള്‍ ശക്തി കഴകം എന്നായിരുന്നു പേര്. ഇത് മാറ്റിയാണ് മക്കള്‍ സേവൈ കക്ഷി എന്നാക്കി മാറ്റിയിരിക്കുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തില്‍ 234 മണ്ഡലങ്ങളിലും രജനിയുടെ പുതിയ പാര്‍ട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.

പേര് മാറ്റിയത് ഇങ്ങനെ

പേര് മാറ്റിയത് ഇങ്ങനെ

2019 മാര്‍ച്ച് 15ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പരസ്യമാക്കിയിരുന്നു. അതില്‍ അനൈതിന്ദ്യ മക്കള്‍ ശക്തി കഴകം എന്നാണ് സൂചിപ്പിച്ചിരുന്നത്. ചെന്നൈയിലെ എര്‍ണവൂരിലാണ് ആസ്ഥാനം എന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ കമ്മീഷന്‍ പുറത്തുവിട്ട പട്ടികയില്‍ പഴയ പേരില്ല. പകരം മക്കള്‍ സേവൈ കക്ഷി എന്നാണ് കാണുന്നത്.

ഭാഗ്യ ചിഹ്നങ്ങള്‍

ഭാഗ്യ ചിഹ്നങ്ങള്‍

രജനികാന്തിനെ സംബന്ധിച്ചിടത്തോളം കൈ മുദ്രയും ഓട്ടോറിക്ഷയും ഭാഗ്യമുള്ള ചിഹ്നങ്ങളാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ബാഷ 1995ലും ബാബ 2002ലുമാണ് പുറത്തിറങ്ങിയത്. രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. രജനികാന്തിന് കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്ത സിനിമയാണ് ബാഷ. ഓട്ടോറിക്ഷ സാധാരണക്കാര്‍ക്കിടയില്‍ തരംഗമാകുമെന്നും നേതൃത്വം വിശ്വസിക്കുന്നു.

പ്രഖ്യാപനം വൈകാതെ

പ്രഖ്യാപനം വൈകാതെ

ഈ മാസം 31ന് പാര്‍ട്ടി സംബന്ധിച്ച് രജനികാന്ത് സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ജനുവരി മുതല്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാകും. മെയ് മാസത്തിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. രജനികാന്തിന്റെ വരവ് എല്ലാ പാര്‍ട്ടികളും ആശങ്കയോടെയാണ് നോക്കുന്നത്. പല പാര്‍ട്ടികളും അദ്ദേഹവുമായി സഖ്യസാധ്യത ആരായുന്നുണ്ട്.

Recommended Video

cmsvideo
വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ: പാർട്ടിയുടെ പേര് രജിസ്റ്റർ ചെയ്ത് രജനികാന്ത്

English summary
Rajinikanth new Party name Makkal Sevai Katchi and Symbol Likely to Autorickshaw- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X