കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനിക്കൊപ്പം കമല്‍ഹാസനും ചേര്‍ന്നേക്കുമെന്ന് സൂചന; രാഷ്ട്രീയ ഒരുക്കം തുടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ തമിഴ് നാട്ടില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള സിനിമാ താരമെന്ന നിലയില്‍ രജനിക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുക.

സോളാര്‍ കേസ് അന്വേഷണം ഇഴയുന്നു; എത്തുംപിടിയും കിട്ടാതെ സര്‍ക്കാര്‍സോളാര്‍ കേസ് അന്വേഷണം ഇഴയുന്നു; എത്തുംപിടിയും കിട്ടാതെ സര്‍ക്കാര്‍

രജനി ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു ചെയ്തിരുന്നെങ്കില്‍ ആ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറുമെന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അറിയിച്ചതോടെ ഡിഎംകെയും എഐഎഡിഎംകെയും വെട്ടിലായി.

rajinikanth

ടിടിവി ദിനകരന്‍ മറ്റൊരു പാര്‍ട്ടിയുമായും എത്തിയാല്‍ തമിഴ്‌നാട്ടില്‍ വേറിട്ടൊരു രാഷ്ട്രീയ യുദ്ധത്തിനാണ് കളമൊരുങ്ങുക. രജനിക്കൊപ്പം ആരൊക്കെ ചേരുമെന്ന് ഇപ്പോള്‍ ഉറപ്പായിട്ടില്ല. ഉലകനായകന്‍ കമല്‍ ഹാസന്‍ രജിനിക്കൊപ്പം ചേര്‍ന്നേക്കുമെന്ന അഭ്യൂഹമുണ്ട്. രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നേരത്തെ തന്നെ നല്‍കിയ ചലചിത്രകാരനാണ് കമല്‍.

കമലും രജനും ഒരുമിച്ച് അങ്കത്തിനിറങ്ങിയാല്‍ വലിയൊരു ശതമാനം വോട്ടുകളാണ് പെട്ടിയിലാക്കുക. എല്ലാ പാര്‍ട്ടികളും മുന്നണിയില്ലാതെ മത്സരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പു ഫലം പോലും നിര്‍ണയിക്കാനാകാത്ത സങ്കീര്‍ണത തമിഴ്‌നാട്ടിലുണ്ടായേക്കും. രജനീകാന്തിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. ഇപ്പോഴത്തെ പാര്‍ട്ടികള്‍ ജനാധിപത്യം മറന്നുകഴിഞ്ഞെന്ന് രജനി പറഞ്ഞതോടെ ഒറ്റയ്ക്ക് മത്സരിച്ച് മുഖ്യമന്ത്രിയാകാനാകും രജനിയുടെ നീക്കം. എന്തായാലും വരും ദിവസങ്ങളില്‍ തമിഴ്‌നാട് രാഷ്ട്രീയം വലിയ മാറ്റത്തിനാണ് വിധേയമാകുകയെന്ന് ഉറപ്പാണ്.

English summary
Congratulate my brother Rajinikanth on his political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X