തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രജിനികാന്ത്; മുഖ്യമന്ത്രി ചെയ്തത് തെറ്റ്!!
ചെന്നൈ: ഡിഎംകെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി അന്തരിച്ചതുമുതൽ തമിഴ്നാട് സർക്കാരിന് രൂക്ഷ വിമർശനമാണ് കേൾക്കേണ്ടി വന്നത്. മരീന ബീച്ചിൽ മരണാനന്തര ചടങ്ങുകൾ സർക്കാർ നിഷേധിച്ചതോടെയാണ് വിവാദം പൊട്ടി പുറപ്പെട്ടത്. കരുണാനിധിയുടെ മരീന ബാച്ചിൽ നടന്ന ശവസംസ്ക്കാര ചടങ്ങിൽ മുഖ്യമന്ത്രി ഇഡി പളനിസ്വാമി പങ്കെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സ്റ്റൈൽ മന്നൻ രജിനികാന്ത് രംഗത്തെത്തി.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് രജിനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. തുടർന്ന് കരുണാനിധിയെ അദ്ദേഹം സന്ദർശിക്കുക.യും ചെയ്തിരുന്നു. കരുണാനിധിയെ സന്ദർശിച്ചത് വൻ വാർത്തയാകുകയും ചെയ്തിരുന്നു. ഇതുവരെ ഏത് പാർട്ടിയിലേക്ക് എന്ന് വെളിപ്പെടുത്താത്ത രജിനികാന്തിന്റെ ഈ പ്രസ്താവന ഏവരും ഉറ്റുനോക്കുന്നതാണ്.

കരുണാനിധിയുടെ ശവസംസ്ക്കാരം മറീന ബീച്ചിൽ നടത്താൻ സാധിക്കില്ലെന്ന തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെ രൂക്ഷമായാണ് രജിനികാന്ത് വിമർശിച്ചിരുന്നത്. ശവസംസ്ക്കാരം മദ്രാസ് ഹൈക്കോടതി മറീന ബീച്ചിൽ നടത്താൻ കഴിയില്ലെന്ന് വിധിച്ചാൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രജിനികാന്ത് വ്യക്തമാക്കിയിരുന്നു. ആഗസ്ത് ഏഴിന് 6.10 നായിരുന്നു മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം കരുണാനിധി അന്തരിച്ചത്. ആദര സൂചകമായി തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

കരുണാനിധി ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി മരണത്തിന് മുൻപ് രജനികാന്ത് സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.കെ.സ്റ്റാലിനെയും മറ്റ് കുടുംബാംഗങ്ങളെയും രജനി കണ്ടിരുന്നു. കരുണാനിധി ഉറക്കത്തിലായിരുന്നതിനാല്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായില്ലെന്നും അതിനാല്‍ കുടുംബാംഗങ്ങളോടാണ് ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചതെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications