കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രജിനികാന്ത്; മുഖ്യമന്ത്രി ചെയ്തത് തെറ്റ്!!

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി അന്തരിച്ചതുമുതൽ തമിഴ്നാട് സർക്കാരിന് രൂക്ഷ വിമർശനമാണ് കേൾക്കേണ്ടി വന്നത്. മരീന ബീച്ചിൽ മരണാനന്തര ചടങ്ങുകൾ സർക്കാർ നിഷേധിച്ചതോടെയാണ് വിവാദം പൊട്ടി പുറപ്പെട്ടത്. കരുണാനിധിയുടെ മരീന ബാച്ചിൽ നടന്ന ശവസംസ്ക്കാര ചടങ്ങിൽ മുഖ്യമന്ത്രി ഇഡി പളനിസ്വാമി പങ്കെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സ്റ്റൈൽ മന്നൻ രജിനികാന്ത് രംഗത്തെത്തി.

Rajinikanth

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് രജിനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. തുടർന്ന് കരുണാനിധിയെ അദ്ദേഹം സന്ദർശിക്കുക.യും ചെയ്തിരുന്നു. കരുണാനിധിയെ സന്ദർശിച്ചത് വൻ വാർത്തയാകുകയും ചെയ്തിരുന്നു. ഇതുവരെ ഏത് പാർട്ടിയിലേക്ക് എന്ന് വെളിപ്പെടുത്താത്ത രജിനികാന്തിന്റെ ഈ പ്രസ്താവന ഏവരും ഉറ്റുനോക്കുന്നതാണ്.

Rajinikanth

കരുണാനിധിയുടെ ശവസംസ്ക്കാരം മറീന ബീച്ചിൽ നടത്താൻ സാധിക്കില്ലെന്ന തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെ രൂക്ഷമായാണ് രജിനികാന്ത് വിമർശിച്ചിരുന്നത്. ശവസംസ്ക്കാരം മദ്രാസ് ഹൈക്കോടതി മറീന ബീച്ചിൽ നടത്താൻ കഴിയില്ലെന്ന് വിധിച്ചാൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രജിനികാന്ത് വ്യക്തമാക്കിയിരുന്നു. ആഗസ്ത് ഏഴിന് 6.10 നായിരുന്നു മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം കരുണാനിധി അന്തരിച്ചത്. ആദര സൂചകമായി തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

Rajinikanth

കരുണാനിധി ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി മരണത്തിന് മുൻപ് രജനികാന്ത് സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.കെ.സ്റ്റാലിനെയും മറ്റ് കുടുംബാംഗങ്ങളെയും രജനി കണ്ടിരുന്നു. കരുണാനിധി ഉറക്കത്തിലായിരുന്നതിനാല്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായില്ലെന്നും അതിനാല്‍ കുടുംബാംഗങ്ങളോടാണ് ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചതെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

English summary
South sensation Rajinikanth, who has already announced his entry into politics, on Monday hit out at Tamil Nadu Chief Minister ED Palaniswai for not attending late DMK chief and one of the most senior politicians in the country M Karunanidhi's funeral's which had taken place on August 8 at Marina beach in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X