Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്ത്, സഹപ്രവർത്തകൻ, മനുഷത്വത്തിന് ഉടമ; രജനിക്ക് ആശംസകളുമായി ബിഗ് ബിയും!

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രവേശിച്ച സ്റ്റൈൽ മന്നൻ രജനീകാന്തിന് ആശംസകളറിയിച്ച് ബിഗ് ബി അമിതാഭ് ബച്ചനും രംഗത്ത്. രജനീകാന്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന തന്റെ സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നുവെന്ന് ഉലകനായകൻ കമൽ ഹാസൻ ട്വീറ്റ് ചെയ്തിരുന്നു. സാമൂഹിക വിഷയങ്ങളിൽ ആശങ്കപ്പെടുകയും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്നു തീരുമാനിക്കുകയും ചെയ്ത മുതിർന്ന സഹോദരൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് കമൽ ഹാസൻ ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെയാണ് ബിഗ് ബിയുടേയും അബിനന്ദന ട്വീറ്റ് വന്നിരിക്കുന്നത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ 2758-ാം ട്വീറ്റിൽ തമിഴ്സിനിമയിലെ തലൈവന് അഭിന്ദനങ്ങൾ അറിയിക്കുകയായിരുന്നു. പ്രിയപ്പെട്ട സുഹൃത്ത്, സഹപ്രവർത്തകൻ, മനുഷത്വത്തിന് ഉടമ എന്നിങ്ങനെയാണ് അമിതാഭ് ബച്ചൻ രജനീകാന്തിനെ വിശേഷിപ്പിച്ചത്.

Rajinikanth

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായി തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ വ്യക്തമാക്കി. അഴിമതിരഹിത മികച്ച ഭരണനിർവഹണം എന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. സമാനലക്ഷ്യവുമായി രംഗത്തിറങ്ങിയ രജനിയെ സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു. രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നീക്കത്തിന് പ്രാധാന്യം കൊടുക്കുന്നില്ലെന്നും അണ്ണാ ഡിഎംകെ വക്താവ് അപ്സര റെഡ്ഡി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+