രക്തസമ്മര്‍ദ്ദം ഉയര്‍ന്നനിലയില്‍ തന്നെ; രജനീകാന്ത് ആശുപത്രിയില്‍ തുടരും, വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍
ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തിലെ വൃതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനീകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യത്തില്‍ പുരോഗതിയുണ്ടെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ക്രിസ്തുമസ് ദിനത്തില്‍ രാവിലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രജനിയുടെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് നത്തിയ കൊവിഡ് പരിശോധനയില്‍ രജനിക്ക് നെഗറ്റീവായിരുന്നു. അതേസമയം, അദ്ദേഹത്തെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് പുറത്തുവിടും. നടന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. താരത്തിന് ഇപ്പോള്‍ വേണ്ടത് പൂര്‍ണ വിശ്രമമാണെന്നും സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചത്തോളമായി അണ്ണാത്തെയുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു താരം. ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും കീര്‍ത്തി സുരേഷുമാണ് നായികമരായി എത്തുന്നത്.
ഹൈദരാബാദിലെ സെറ്റിലുണ്ടായിരുന്നു നയന്‍താരയേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധാന ഫലം നെഗറ്റീവ് ആണെങ്കിലും സെറ്റിലെ മറ്റ് നാല് പേര്‍ക്ക് പോസീറ്റീവ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും രണ്ടാഴ്ച ക്വാറന്റീനില്‍ പോയിരിക്കുകയാണ്. അതേസമയം, രജനീകാന്തിന് ആയുര്‍ ആരോഗ്യ സൗകര്യങ്ങള്‍ ആശംസിച്ച് നടന് കമല്ഹാസന് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ ആശംസ.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications