കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിന് കനത്ത തിരിച്ചടി; മക്കള്‍ മന്‍ട്രത്തില്‍ കൂട്ടരാജി; ജില്ലാ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്നാക്കം പോയ സൂപ്പര്‍ താരം രജനികാന്തിനെ ആരാധകര്‍ കൈയ്യൊഴിയുന്നു. രജനി മക്കള്‍ മന്‍ട്രത്തിലെ പ്രമുഖരായ നേതാക്കള്‍ രാജിവച്ചു. ഒട്ടേറെ പേര്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയില്‍ ചേര്‍ന്നു. കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന രജനികാന്ത് പിന്നീട് നിലപാട് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നേതാക്കളുടെ കൂട്ടരാജിയിലെത്തിച്ചത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഡിഎംകെ തരംഗം?

ഡിഎംകെ തരംഗം?

നിമയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് തമിഴ്‌നാട്ടില്‍. അണ്ണാഡിഎംകെ സര്‍ക്കാരിനെതിരായ വികാരം സംസ്ഥാനത്തുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഡിഎംകെ മികച്ച വിജയം നേടുമെന്നും പറയപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയാണ് നേട്ടം കൊയ്തത്. ഈ സാഹചര്യത്തില്‍ ഒട്ടേറെ പ്രമുഖരാണ് ഡിഎംകെയില്‍ ചേരുന്നത്.

പളനിസ്വാമിയുടെ നേതൃത്വത്തില്‍ അണ്ണാഡിഎംകെ

പളനിസ്വാമിയുടെ നേതൃത്വത്തില്‍ അണ്ണാഡിഎംകെ

ഡിഎംകെ, കോണ്‍ഗ്രസ് മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന സഖ്യമാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. അതേസമയം, എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ അണ്ണാഡിഎംകെയും പ്രചാരണം തുടങ്ങി. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് അണ്ണാഡിഎംകെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

ടോര്‍ച്ചുമായി കമല്‍ഹാസന്‍

ടോര്‍ച്ചുമായി കമല്‍ഹാസന്‍

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. ടോര്‍ച്ച് ചിഹ്നത്തിലാണ് കമല്‍ഹാസന്റെ പാര്‍ട്ടി മല്‍സരിക്കുക. അതിനിടെ ജയിലിലുള്ള അണ്ണാഡിഎംകെ നേതാവ് വികെ ശശികല ഉടന്‍ ജയില്‍ മോചിതയാകും. അവരുടെ ബന്ധു ടിടിവി ദിനകരന്റെ പാര്‍ട്ടിയും മല്‍സര രംഗത്തുണ്ട്. അതിനിടെയായിരുന്നു രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

പാര്‍ട്ടി ഇല്ലെന്ന് രജനികാന്ത്

പാര്‍ട്ടി ഇല്ലെന്ന് രജനികാന്ത്

രജനികാന്തിനെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ദേഹവുമായി ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയംസ, ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി രജനികാന്തുമായി ചര്‍ച്ച നടത്തിയെന്ന വിവരങ്ങളും വന്നിരുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് രജനിയുടെ ആരോഗ്യനില വഷളായത്. പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് രജനി പിന്നോട്ടുപോയി.

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

രജനികാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ചില ആരാധകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും വിവാദമായി. എന്നാല്‍ ആരും തെറ്റായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകില്ലെന്നും രജനികാന്ത് അറിയിക്കുകയായിരുന്നു. ഇതില്‍ രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അതിനിടെയാണ് കൂട്ടരാജി.

രജനിയെ കൈവിട്ടത് ഇവര്‍

രജനിയെ കൈവിട്ടത് ഇവര്‍

രജനി മക്കള്‍ മന്‍ട്രത്തിന്റെ തൂത്തുകുടി ജില്ലാ സെക്രട്ടറി എ ജോസഫ് സ്റ്റാലിന്‍, രാമനാഥപുരം ജില്ലാ സെക്രട്ടറി കെ സെന്തില്‍ സെല്‍വനാഥ്, തേനി ജില്ലാ സെക്രട്ടറി ആര്‍ ഗണേഷന്‍, ഐടി വിഭാഗം നേതാന് കെ ശരവണന്‍, രാമനാഥപുരം ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി എ സെന്തിവേല്‍, ട്രേഡ് യൂണിയല്‍ സെക്രട്ടറി എസ് മുരുകാനന്ദം എന്നിവരാണ് ഡിഎംകെയില്‍ ചേര്‍ന്നത്.

ഹൈക്കോടതി മുന്‍ ജഡ്ജിമാരും

ഹൈക്കോടതി മുന്‍ ജഡ്ജിമാരും

മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി പിആര്‍ ശിവകുമാര്‍, മറ്റൊരു ജഡ്ജി എസ്‌കെ കൃഷ്ണന്‍ എന്നിവരും ഡിഎംകെയില്‍ ചേര്‍ന്നിട്ടുണ്ട്. കൂടാതെ ഡിഎംഡികെയില്‍ നിന്ന് 3000ത്തോളം പേരും ഡിഎംകെ അംഗത്വം സ്വീകരിച്ചു. സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതേസമയം, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി ഡിഎംകെ സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നേതാക്കള്‍ നിഷേധിച്ചു.

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കിപിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

English summary
Rajinikanth Rajini Makkal Mandram district secretaries and ex judges join DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X