കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് മക്കള്‍ തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് രജനീകാന്ത്

  • By Meera Balan
Google Oneindia Malayalam News

അഭിനയത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടു വീഴ്ചയുമില്ലാത്ത താരമാണ് രജനീകാന്ത്. അഭിനയത്തെപ്പറ്റി എന്തും ആര്‍ക്കും രജനിയോട് ചോദിയ്ക്കാം. പക്ഷേ രാഷ്ട്രീയത്തെപ്പറ്റി മാത്രം ചേദിയ്ക്കതുത്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരിയ്ക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താത്ത താരമാണ് അദ്ദേഹം.

എന്നാല്‍ ഈയിടെ രജനികാന്തിനോട് രാഷ്ട്രീയ പ്രവേശത്തെപ്പറ്റി ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനോട് തന്നെ മുഖ്യമന്ത്രിയായി കാണണമെന്ന് തമിഴ് മക്കള്‍ തീരുമാനിച്ചാല്‍ അത് ഒരിയ്ക്കല്‍ സംഭവിയ്ക്കുമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

രജനീകാന്തിന്റെ രാഷ്ട്രീയം

രജനീകാന്തിന്റെ രാഷ്ട്രീയം

രജീകാന്തിന്റെ രാഷ്ട്രീയത്തെപ്പറ്റി പല ഊഹാപോഹങ്ങളും ഉണ്ടായിട്ടുണ്ട്യ ഒരിയ്ക്കല്‍ പോലും രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ പിടി കൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ് രജനീകന്തിന്റെ പതിവ്

തമിഴ് മക്കള്‍ പറയട്ടേ

തമിഴ് മക്കള്‍ പറയട്ടേ

തമിഴ് മക്കള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിച്ചാല്‍ ഒരിയ്ക്കല്‍ അത് സംഭവിയ്ക്കുമെന്ന് രജനീകാന്ത് പറയുന്നു

മുഖ്യമന്ത്രി?

മുഖ്യമന്ത്രി?

ലിങ്കയുടെ ഷൂട്ടിംഗിനായി കര്‍ണാടകയില്‍ എത്തിയപ്പോഴായിരുന്നു രജനീകാന്തിന്റെ പ്രതികരണം

ജയലളിതയുംഗം അവസാനിയ്ക്കും?

ജയലളിതയുംഗം അവസാനിയ്ക്കും?

രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ ജയലളിതയ്‌ക്കെക്കെ രക്ഷയുണ്ടാകുമോ. ഒരു പക്ഷേ എംജിആറിന് ലഭിച്ചതുപോലുള്ള പിന്തുണ തമിഴ് ജനത രജനീകാന്തിന് നല്‍കുമായിരിയ്ക്കും. സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ പോലും പണിയുന്ന ആ ജനത രജനി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാല്‍ അത് സാധ്യമാകാനുള്ള സാധ്യതയേറെയാണ്

മോദിയോട് അടുപ്പം

മോദിയോട് അടുപ്പം

മോദിയോട് തനിയ്ക്ക് വളരെയേറെ അടുപ്പമുണ്ടെന്നും അദ്ദേഹം നല്ലൊരു സുഹൃത്താണെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് വേളകളില്‍ മോദി രജനീകാന്തിനെ സന്ദര്‍ശിച്ചത് പാര്‍ട്ടിയിലേക്ക് ക്ഷണിയ്ക്കാനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഒരു പക്ഷേ പതിനഞ്ചാം നിയമസഭ തിരഞ്ഞെടുപ്പില്‍ രജനി മത്സരിയ്ക്കാനിറങ്ങുമോ എന്നതും കാത്തിരുന്ന് കാണാം.

English summary
Rajinikanth reveals his politics!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X