കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്‍റെ തീരുമാനം നല്ലതല്ല; അദ്ദേഹത്തിന് ആര് വോട്ട് ചെയ്യും,നിലപാട് വ്യക്തമാക്കി നടി രഞ്ജിനി

Google Oneindia Malayalam News

ചെന്നൈ: ഏറെ മാസങ്ങളായി നീണ്ട് നില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. ഡിസംബര്‍ 31 ന് തന്‍റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും 2021 ജനുവരിയിലാകും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുകയുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച ചെന്നൈയില്‍ രജിന മക്കള്‍ മന്‍ട്രത്തിന്‍റെ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. സ്‌ക്രീന്‍ വിട്ട് ഒന്നും ചെയ്യാത്ത രജനികാന്തിന് ആര് വോട്ട് ചെയ്യുമെന്നാണ് നടി രജ്ജിനി ചോദിക്കുന്നത്.

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ സംസ്ഥാന ഭരണം നടത്തുമെന്നാണ് നടി രഞ്ജിനി ചോദിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ അവറില്‍ പങ്കെടുത്തുകൊണ്ടായിരുന്നു രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപികരണത്തിലുള്ള തന്‍റെ നിലപാട് താരം വ്യക്തമാക്കിയത്. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള രജനീകാന്തിന്‍റെ തീരുമാനം നല്ലതല്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു.

രഞ്ജിനി പറയുന്നു

രഞ്ജിനി പറയുന്നു

വ്യക്തി ജീവിതത്തില്‍ വളരെ നല്ല മനുഷ്യനാണ് രജനീകാന്ത്. സ്ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്. എന്നാല്‍ സിനിമയില്‍ നമ്മള്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. അത് വ്യത്യസ്തമാണ്. സ്ക്രീന്‍ വിട്ട് അതിന് പുറത്ത് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അങ്ങനയുള്ള ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ആരാണ് വോട്ട് ചെയ്യുക. അദ്ദേഹത്തിന് വോട്ട് ചെയ്യണം എന്ന് ആര് പറയും. അക്കാര്യം ജനം ഒന്ന് ആലോചിക്കുമെന്നും അദ്ദേഹം പറയുന്നു.

എം ജി ആറിന്‍റെ രാഷ്ട്രീയം

എം ജി ആറിന്‍റെ രാഷ്ട്രീയം

എം ജി ആറിന്‍റെ കാലത്തെ രാഷ്ട്രീയമല്ല ഇന്നെന്നും താരം അഭിപ്രായപ്പെടുന്നു. 60 - 70 കാലത്ത് എം ജി ആറിന് അത് നേടാന്‍ സാധിച്ചു. എന്നാല്‍ ഇന്ന് ടെക്നോളജിയുടെ കാലമാണ്. ഭൂരിഭാഗം ആളുകളും വിദ്യഭ്യാസം ഉള്ളവരാണ്. ആര് നാട് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് യുവാക്കളാണ്. വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് ഒരു രാഷ്ട്രീയക്കാരന് വേണ്ടത്. എന്നാല്‍ ഇതുവരെയായി ഇക്കാര്യങ്ങളില്‍ രജനീകാന്ത് എന്താണ് ചെയ്തതെന്നും രഞ്ജിനി ചോദിക്കുന്നു.

വ്യക്തമായ തീരുമാനങ്ങള്‍

വ്യക്തമായ തീരുമാനങ്ങള്‍

രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും നാളെ വരും, ഇല്ല വരുന്നില്ല എന്നിങ്ങനെ എത്ര തവണയാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രഖ്യാപനങ്ങളൊക്കെ വെറും കോമഡിയായി മാറി. വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് ബുദ്ധിമുട്ടാണ്. 2017 ലാണ് രജനീകാന്ത് ആദ്യമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അപ്പോള്‍ തന്നെ അദ്ദേഹം അത് തുടങ്ങണമായിരുന്നു.

ഇനി എന്ത് ചെയ്യാനാണ്

ഇനി എന്ത് ചെയ്യാനാണ്

അന്ന് മുതല്‍ തന്നെ താഴേത്തട്ടില്‍ നിന്ന് അദ്ദേഹം തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കണമായിരുന്നു. ഇപ്പോള്‍ ആറാം മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഇനി എന്ത് ചെയ്യാനാണ്. ഇനി എല്ലാം ശരിയാക്കാമെന്ന് പറയാന്‍ പറ്റുമോ? അത് കൊണ്ട് തന്നെയാണ് ഈ സമയം രജനീകാന്ത് സ്വീകരിച്ച നിലപാട് നല്ലതല്ലെന്ന് തോന്നുന്നത്. ഇന്നത്തെ ദിവസം നാട് നേരിടുന്ന ദുരന്തം ബുറേവി ചുഴലിക്കാറ്റാണ്.

തമിഴ്നാട്ടിലെ ജനങ്ങള്‍

തമിഴ്നാട്ടിലെ ജനങ്ങള്‍

പ്രത്യേകിച്ച് തമിഴ്നാട്ടിലെ ജനങ്ങള്‍ ഭയത്തിലാണ്. എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ചുള്ള ഭയത്തിലാണ് അവര്‍. എന്നാല്‍ ഇതേ ദിവസം തന്നെയാണ് രജനീകാന്ത് വന്ന് ഒരു പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടത്തി പോയത്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനം നേരിടുന്ന ബുറേവിയെ പറ്റി ഒരു വാക്ക് ജനങ്ങളോട് പറഞ്ഞില്ലെന്നും രഞ്ജിനി പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പ്

മൂന്ന് വര്‍ഷം മുന്‍പ്

അതേസമയം എംജിആര്‍ കാലത്തെ ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് രജനീകാന്ത് രാഷ്ട്രീ പ്രവേശനത്തിന് ഒരുങ്ങുന്നത്. എംജിആറിന്‍റെ അതേ വഴിയിലാണ് രജനീകാന്തും രാഷ്ട്രീയത്തിലേക്കും വരുന്നത്. ആരാധക കൂട്ടായ്മകളെ രാഷ്ട്രീയ യൂണിറ്റുകളാക്കി മാറ്റിയായിരുന്നു എംജിആര്‍ അണ്ണാ ഡിഎംകെ സ്ഥാപിച്ചത്. ഇതേ മാതൃകയിലാണ് 3 വര്‍ഷം മുന്‍പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മന്‍ട്രമാക്കിയത്.

രജനി മക്കള്‍ മന്‍ട്രം

രജനി മക്കള്‍ മന്‍ട്രം

നിലവില്‍ തമിഴ്നാട്ടില്‍ രജനി മക്കള്‍ മന്‍ട്രത്തിന് ഒരു ലക്ഷം യൂണിറ്റുകളുണ്ട്. 16 ജില്ലകളില്‍ എല്ലാ ബൂത്തിലും സംഘടന സജീവമാണ്. 10 ഇടത്ത് 60 ശതമാനം ബുത്തുകളിലും അംഗങ്ങളുണ്ട്. കമല്‍ഹാസന്‍ മക്കള്‍ നീതിമയ്യം സ്ഥാപിച്ചതിനേക്കാള്‍ അടിത്ത ഭദ്രമാക്കിയാണ് രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ് എന്ന് പറയാം. ഡിഎംകെ വിരുദ്ധ വോട്ടുകളാണ് പ്രധാനമായും രജനീകാന്ത് ലക്ഷ്യം വെക്കുന്നത്. അപ്പോള്‍ ചങ്കിടിക്കുന്നത് അണ്ണാ ഡിഎംകെയ്ക്കും.

ഡിഎംകെയ്ക്ക്

ഡിഎംകെയ്ക്ക്

ശക്തമായ കേഡര്‍ സംവിധാനമുള്ള ഡിഎംകെയ്ക്ക് സംസ്ഥനത്ത് 30-35 ശതമാനം വോട്ടുകള്‍ ഏത് പ്രതിസന്ധിയിലും അവര്‍ സ്വന്തമാക്കുന്നു. ആത്മീയ രാഷ്ട്രീയവുമായി രജനി വരുമ്പോള്‍ അണ്ണാ ഡിഎംകെയ്ക്ക് ആശങ്കയേറുന്നതിനും കാരണമുണ്ട്. 20 മുതല്‍ 25 ശതമാനം വരെ വോട്ടുകള്‍ രജനിക്ക് ഒറ്റയ്ക്ക് നേടാനാവുമെന്നാണ് മക്കള്‍ മന്‍ട്രം നടത്തിയ സ്വകാര്യ സര്‍വേയില്‍ പറയുന്നത്. വലിയ തരംഗ് ഉണ്ടായാല്‍ ഇത് 40 ശതമാനം വരെ ഉയരുമെന്നും സംഘടന അവകാശപ്പെടുന്നു.

Recommended Video

cmsvideo
2021 ആരംഭിക്കുക തലൈവരുടെ പാര്‍ട്ടിയുമായി
അണ്ണാ ഡിഎംകെ

അണ്ണാ ഡിഎംകെ

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപി സമ്മര്‍ദ്ദമാണെന്ന ആരോപണവും ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. ആത്മീയ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തെ ചിലര്‍ ബിജെപിയോട് ചേര്‍ത്ത് വായിക്കുകുയം ചെയ്യുന്നു. രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്. രജനീയുമായി സഖ്യമാവാമെന്ന് അണ്ണാഡിഎംകെയും വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാഡിഎംകെ-ബിജെപി-രജനി സഖ്യത്തിനും സാധ്യതകള്‍ ഏറെയാണ്.

English summary
Rajinikanth's decision is not good; Actress Ranjini clarified her position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X