രജിനികാന്തിന്റെ സിനിമ കർണാടകയിൽ കളിക്കണ്ടെന്ന്... രജിനികാന്തിന്റെ 'കാല'യ്ക്ക് വിലക്ക്
ബെംഗളൂരു: കാവേരി പ്രശ്നത്തിൽ നടൻ രജിനികാന്തിന്റെ പ്രസ്താവന വിനയായി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വിലക്കേർപ്പെടുത്തി. രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ബാഹുബലി ഇറങ്ങിയ സമയത്തും ഈ സംഘടനകള്‍ എതിര്‍ത്തിരുന്നു. കാവേരി വിഷയത്തിൽ കർണാടകയിക്കെതിരെ സത്യരാജിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു വിലക്കേർപ്പെടുത്തിയത്. തുടർന്ന് സംവിധാായകൻ രാജമൗലി മാപ്പ് പറഞ്ഞതിന് ശേഷമാണ് ചിത്രം പ്രദർശിപ്പിച്ചത്.

രാഷ്ട്രീയത്തിലേക്ക് വന്നതിന് ശേഷം
നടനെന്ന നിലയില്‍ രജനീകാന്ത് കാവേരി വിഷയത്തില്‍ യുക്തിപൂര്‍വം ഇടപെട്ടിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ വന്നതിനുശഏഷം കർണാടകത്തിന് എതിരായ നിലപാട് സ്വീകരിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങൾ വ്യക്തമാക്കി. രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘാടകർ വ്യക്തമാക്കി.

കാവേരി മാനേജ്മെന്റ് ബോർഡ്
കാവേരി അന്തർസംസ്ഥാന നദീജല തർക്കത്തിൽ സ്വീകാര്യമായ പരിഹാരമാർഗ്ഗം കാവേരി മാനേജ്മെന്റ് ബോർഡ് (സിഎംബി) രൂപവത്കരിക്കുക എന്നതാണെന്നായിരുന്നു രജിനികാന്ത് വ്യക്തമാക്കിയത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ അണ്ണാഡിഎംകെ, ഡിഎംകെ എംപിമാരുടെ സംയുക്ത പ്രതിഷേധം നടന്നതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

യോജിപ്പിലെത്തണം
തമിഴ്നാട്ടിലെ ലക്ഷക്കണക്കിനു കർഷകരുടെ അതിജീവനത്തിന്റെ പ്രശ്നമാണു കാവേരി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ന്യായമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സർക്കാരിനുണെന്നും കർണാടകയുടെ സമ്മർദത്തിനു വഴങ്ങി ബോർഡ് രൂപീകരണം വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. കാവേരി വിഷയത്തില്‍ തമിഴ്‌നാടും കര്‍ണാടകവും യോജിപ്പില്‍ എത്തണമെന്ന് നടന്‍ കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു. വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും, ഇരു നദികളും തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് കാവേരി പ്രശ്നമായിരുന്നു. നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി തമിഴ്നാടിന് ഉടന്‍ വെള്ളം വിട്ടുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാടിന് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനായി രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്ന രജനീകാന്തിന്റെ ഇടപെടല്‍ വന്നിരുന്നത്. കര്‍ണാടകത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലേ തമിഴ്നാടിന് നല്‍കാന്‍ കഴിയൂ. രജനീകാന്തിനെ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. റിസര്‍വോയറുകളിലെ അവസ്ഥ അദ്ദേഹം നേരിട്ട് കാണട്ടെയെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ നിലപാട് മനസ്സിലാക്കട്ടെയെന്നും കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications