കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജിനികാന്തിന്റെ സിനിമ കർണാടകയിൽ കളിക്കണ്ടെന്ന്... രജിനികാന്തിന്റെ 'കാല'യ്ക്ക് വിലക്ക്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കാവേരി പ്രശ്നത്തിൽ നടൻ രജിനികാന്തിന്റെ പ്രസ്താവന വിനയായി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വിലക്കേർപ്പെടുത്തി. രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ബാഹുബലി ഇറങ്ങിയ സമയത്തും ഈ സംഘടനകള്‍ എതിര്‍ത്തിരുന്നു. കാവേരി വിഷയത്തിൽ കർണാടകയിക്കെതിരെ സത്യരാജിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു വിലക്കേർപ്പെടുത്തിയത്. തുടർന്ന് സംവിധാായകൻ രാജമൗലി മാപ്പ് പറഞ്ഞതിന് ശേഷമാണ് ചിത്രം പ്രദർശിപ്പിച്ചത്.

രാഷ്ട്രീയത്തിലേക്ക് വന്നതിന് ശേഷം

രാഷ്ട്രീയത്തിലേക്ക് വന്നതിന് ശേഷം

നടനെന്ന നിലയില്‍ രജനീകാന്ത് കാവേരി വിഷയത്തില്‍ യുക്തിപൂര്‍വം ഇടപെട്ടിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ വന്നതിനുശഏഷം കർണാടകത്തിന് എതിരായ നിലപാട് സ്വീകരിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങൾ വ്യക്തമാക്കി. രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘാടകർ വ്യക്തമാക്കി.

കാവേരി മാനേജ്മെന്റ് ബോർഡ്

കാവേരി മാനേജ്മെന്റ് ബോർഡ്

കാവേരി അന്തർസംസ്ഥാന നദീജല തർക്കത്തിൽ സ്വീകാര്യമായ പരിഹാരമാർഗ്ഗം കാവേരി മാനേജ്മെന്റ് ബോർഡ് (സിഎംബി) രൂപവത്കരിക്കുക എന്നതാണെന്നായിരുന്നു രജിനികാന്ത് വ്യക്തമാക്കിയത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ അണ്ണാഡിഎംകെ, ഡിഎംകെ എംപിമാരുടെ സംയുക്ത പ്രതിഷേധം നടന്നതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

യോജിപ്പിലെത്തണം

യോജിപ്പിലെത്തണം


തമിഴ്നാട്ടിലെ ലക്ഷക്കണക്കിനു കർഷകരുടെ അതിജീവനത്തിന്റെ പ്രശ്നമാണു കാവേരി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ന്യായമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സർക്കാരിനുണെന്നും കർണാടകയുടെ സമ്മർദത്തിനു വഴങ്ങി ബോർഡ് രൂപീകരണം വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. കാവേരി വിഷയത്തില്‍ തമിഴ്‌നാടും കര്‍ണാടകവും യോജിപ്പില്‍ എത്തണമെന്ന് നടന്‍ കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു. വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും, ഇരു നദികളും തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് കാവേരി പ്രശ്നമായിരുന്നു. നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി തമിഴ്നാടിന് ഉടന്‍ വെള്ളം വിട്ടുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാടിന് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനായി രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്ന രജനീകാന്തിന്റെ ഇടപെടല്‍ വന്നിരുന്നത്. കര്‍ണാടകത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലേ തമിഴ്നാടിന് നല്‍കാന്‍ കഴിയൂ. രജനീകാന്തിനെ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. റിസര്‍വോയറുകളിലെ അവസ്ഥ അദ്ദേഹം നേരിട്ട് കാണട്ടെയെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ നിലപാട് മനസ്സിലാക്കട്ടെയെന്നും കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.

English summary
The Karnataka distributor of the Rajinikanth-starrer ‘Kaala’ has said that he won’t ‘voluntarily’ distribute the film in the state.This comes in the wake of a number of protests by Kannada groups calling to boycott the film in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X