കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ പാര്‍ട്ടി ഏപ്രിലില്‍ പ്രഖ്യാപിക്കും; സെപ്തംബറില്‍ സംസ്ഥാന പര്യടനം

  • By Desk
Google Oneindia Malayalam News

ചെന്നൈ: ദക്ഷിണേന്ത്യന്‍ ചലച്ചിത്രം താരം രജനീകാന്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പേര് ഇതുവരെ പുറത്തു വിട്ടില്ലെങ്കിലും ഏപ്രില്‍ 14ന് ശേഷം എപ്പോള്‍ വേണമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനി മക്കള്‍ മന്ത്രത്തിലെ ഉന്നതാധികാരി അറിയിച്ചു. 2017 ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രവേശന സൂചന നല്‍കി രണ്ട് വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പുറത്തു വിടാന്‍ പോകുന്നത്.

കൃത്യമായ തീയതി തീരുമാനിച്ചില്ലെങ്കിലും ഏപ്രിലില്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് രജനിയുടെ പതിവ് കാര്യങ്ങള്‍ തീരുമാനിക്കുന്ന മണിയന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ആഗസ്റ്റില്‍ നടത്തും. ശേഷം സെപ്റ്റംബര്‍ ആദ്യ വാരത്തോടെ തന്റെ രാഷ്ട്രീയ പദ്ധതികള്‍ വിശദീകരിക്കാന്‍ രജനി സംസ്ഥാന വ്യാപകമായി പര്യടനം നടത്തും. ഇപ്പോഴത്തെ കാറ്റ് അനുകൂലമാണെന്നും നിലവിലെ രാഷ്ട്രീയ വികാസങ്ങള്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും നടുക്കിയതായും മണിയന്‍ കൂട്ടിച്ചേര്‍ത്തു.

Rajinikanth

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 19 ശതമാനം വോട്ടുകള്‍ നേടിയ പിഎംകെ, വിജയകാന്തിന്റെ ഡി.എം.ഡി.കെ, വൈക്കോയുടെ എം.ഡി.എം.കെ എന്നിവയുടെ പിന്തുണയോടെ തമിഴ്നാട്ടില്‍ ഒരു മഴവില്ല് സഖ്യം ഉണ്ടാകും. അതേസമയം ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന കാര്യത്തില്‍ മണിയന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ഇക്കാര്യം രജനീകാന്ത് തന്നെ വിശദീകരിക്കുമെന്നും ദിനകരനുമായി സഖ്യമുണ്ടാക്കിയാല്‍ പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ചില നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ആളുകളുടെ പേര് വെളിപ്പെടുത്താന്‍ മണിയന്‍ വിസ്സമ്മതിച്ചു. അതേസമയം, ഐ.ഐ.എ.ഡി.എം.കെയുടെയും എന്‍.ഡി.എയുടെയും സഖ്യകക്ഷിയായ പി.എം.കെ രജനീകാന്തിനൊപ്പം ഉണ്ടെന്നും കൂടുതല്‍ പാര്‍ട്ടികളുടെ മറുപടിക്കായി കാത്തിരിക്കിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. രജനിയുടെ രാഷ്ട്രീയ ചായ്‌വ് ബിജെപിയിലേക്കാണെന്നും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുടെ സ്വാധീനത്തിലാണ് അദ്ദേഹമെന്ന രീതിയിലുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴരുവി മണിയന്‍ രാഷ്ട്രീയ തന്ത്രജ്ഞന്റെ റോള്‍ കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Rajinikanth's party to be announced in April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X