കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസ സൗകര്യത്തിന് കല്യാണമണ്ഡപം രജനികാന്ത് വിട്ടു കൊടുത്തു

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തമിഴ് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. ചെന്നൈ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് താരം. വെള്ളം ഭൂമിയിലേക്കിറങ്ങിയെങ്കിലും ഇപ്പോഴും ചെന്നൈ നഗരത്തിന്റെ അവസ്ഥ പരിതാപകരമാണ്. മാലിന്യങ്ങള്‍ കുന്നുകൂടിയും വീടുകള്‍ പൊട്ടി പൊളിഞ്ഞും ചെന്നൈ നഗരം വൃത്തിഹീനമായിരിക്കുകയാണ്.

ചെന്നൈയെ മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എത്തിയ ശുചീകരണ പ്രവര്‍ത്തകര്‍ക്കാണ് രജനികാന്ത് സഹായവുമായി എത്തിയത്. ഇവര്‍ക്കു വേണ്ട താമസ സൗകര്യമാണ് രജനികാന്ത് ഏര്‍പ്പാടാക്കി കൊടുത്തത്. രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപമാണ് രജനികാന്ത് ഇവര്‍ക്ക് വിട്ടു കൊടുത്തത്.

rajini-speech

നാമക്കല്‍, കരൂര്‍, സേലം, ധര്‍മപുരി, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നേരത്തെ രജനികാന്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ സഹായനിധിയിലേക്കാണ് താരം സംഭാവന നല്‍കിയിരുന്നത്.

ശ്രീ രാഘവേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയാണ് രജനികാന്ത് ആ തുകയും കൈമാറിയിരുന്നത്. ചെന്നൈയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രജനികാന്ത് ഇത്തവണത്തെ പിറന്നാള്‍ ആഘോഷം വരെ മാറ്റിവെച്ചിരുന്നു.

English summary
Superstar Rajinikanth has opened up his Chennai's wedding hall for thousands of sanitary workers who've been brought from other districts to clean the city recovering after the recent floods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X