കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജിനികാന്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക്; തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കുമെന്ന് നടന്‍

Google Oneindia Malayalam News

Recommended Video

cmsvideo
രജിനികാന്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് രജിനികാന്ത് പ്രഖ്യാപിച്ചു. 2021ലാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എപ്പോഴാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് അപ്പോള്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് രജിനികാന്ത് പറഞ്ഞു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Rajini

എപ്പോഴാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയാണ് ഫലമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ കളമൊരുങ്ങും. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രജിനികാന്ത് മറുപടി നല്‍കിയത്.

വടക്കന്‍ രാജിവെച്ചപ്പോള്‍ പരിഹസിച്ച പ്രിയങ്ക; അഭയം ശിവസേനയില്‍, വെളിപ്പെടുത്തിയതല്ല കാരണംവടക്കന്‍ രാജിവെച്ചപ്പോള്‍ പരിഹസിച്ച പ്രിയങ്ക; അഭയം ശിവസേനയില്‍, വെളിപ്പെടുത്തിയതല്ല കാരണം

തിരഞ്ഞെടുപ്പ് ഫലം വരട്ടെ എന്നിട്ട് പറയാം മല്‍സരിക്കുന്ന കാര്യം എന്ന് ആദ്യം അദ്ദേഹം പ്രതികരിച്ചു. അടുത്ത തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണ്. എപ്പോഴാണോ നടക്കുക അപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി രജിനികാന്ത് പറഞ്ഞു.

തമിഴ്‌നാട്ടില്‍ 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. 18 സീറ്റുകളില്‍ വ്യാഴാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്നു. ഇനി നാല് മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. മെയ് 19ന് അവസാനഘട്ട ലോക്‌സഭാ വോട്ടെടുപ്പിനൊപ്പമാണ് അത് നടക്കുക.

ഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കിഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കി

234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. 117 അംഗങ്ങളുടെ പിന്തുണ വേണം ഭരിക്കാന്‍. മുഖ്യമന്ത്രി പളനിസ്വാമിയുടെ ഭരണം 113 എംഎല്‍എമാരുടെ പിന്തുണയോടെയാണ്. ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ജയിച്ചാല്‍ മുഖ്യമന്ത്രിക്ക് ആശങ്കയില്ല. എന്നാല്‍ തിരിച്ചടിയാണ് ഫലമെങ്കില്‍ സര്‍ക്കാര്‍ നിലംപൊത്തും. മാത്രമല്ല തിരഞ്ഞെടുപ്പിലേക്ക് തിരിയേണ്ടി വരും. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രജിനികാന്തിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

English summary
"Ready To Face Polls In Tamil Nadu Whenever They Are Held": Rajinikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X