കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടണം.... നിലപാട് വ്യക്തമാക്കി രജനീകാന്ത്!!

Google Oneindia Malayalam News

Recommended Video

cmsvideo
നിലപാട് വ്യക്തമാക്കി രജനീകാന്ത് | Oneindia Malayalam

ചെന്നൈ: ശബരിമലയില്‍ പ്രതിഷേധങ്ങള്‍ കത്തുന്നതിനിടെ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിയെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടതാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും രജനി സൂചിപ്പിക്കുന്നു. മതം സംബന്ധിച്ച് വിഷയങ്ങളില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. ക്ഷേത്രങ്ങളില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളേയും ഐതിഹ്യങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും രനജനി വ്യക്തമാക്കി. നേരത്തെ വിധിയെ അനുകൂലിച്ച് വിജയ് സേതുപതിയും തൃഷയും രംഗത്തെത്തിയിരുന്നു.

1

അതേസമയം മീ ടു ക്യാമ്പയിനിലും രജനി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മീ ടു ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് ഒരു നല്ല വേദിയാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ഇത് ശരിയായി തന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ രുപീകരണത്തിന്റെ കാര്യങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍ തന്റെ ജന്മദിനമായ ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമോ എന്ന കാര്യം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് വരുംദിവസങ്ങളില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് സൂചന. ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകളെ ഒരുകാരണവശാലും സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

നട തുറക്കുന്നതിനു മുന്‍പ് അവിടെയെത്തണം: ദര്‍ശനത്തിന് മുമ്പേ ഗുരുസ്വാമി യാത്രയായിനട തുറക്കുന്നതിനു മുന്‍പ് അവിടെയെത്തണം: ദര്‍ശനത്തിന് മുമ്പേ ഗുരുസ്വാമി യാത്രയായി

പന്തളം കൊട്ടാരം പറഞ്ഞാൽ തന്ത്രി അനുസരിക്കണമെന്നില്ല; വിമർശനവുമായി ദേവസ്വം ബോർഡംപന്തളം കൊട്ടാരം പറഞ്ഞാൽ തന്ത്രി അനുസരിക്കണമെന്നില്ല; വിമർശനവുമായി ദേവസ്വം ബോർഡം

English summary
rajinikanth support sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X