കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് രജിനികാന്ത്, പ്രതിഷേധങ്ങൾക്കൊടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി!

  • By Desk
Google Oneindia Malayalam News

ചെന്നൈ: വിവാദ പ്രസ്താവന നടത്തിയതിൽ മാപ്പ് പറഞ്ഞ് സ്റ്റൈൽ മന്നൻ രജിനികാന്ത്. വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ സമരം നടത്തിയവര്‍ക്കതിരെയായിരുന്നു രജിനികാന്ത് വിവാദ പ്രസ്താവന നടത്തിയിരുന്നത്. സമരത്തിൽ പങ്കെടുത്തവർക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇത് പ്രതിഷേധത്തിന് കാരണമായിരുന്നു.

എന്നാൽ ഇതിൽ ക്ഷമ ചോദിച്ച് രജിനികാന്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ എന്റെ പ്രതികരണം പരുക്കനും ഭീഷണി നിറഞ്ഞുതുമായിരുന്നെന്ന് മാധ്യമസുഹൃത്തുക്കള്‍ പറഞ്ഞു. ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം തന്റഎ ട്വീറ്റർ പേജിലൂടെ വ്യക്തമാക്കി.

എല്ലാത്തിനും സമരം വേണ്ട

എല്ലാത്തിനും സമരം വേണ്ട

പതിമൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു രജിനികാന്ത് രംഗത്തെത്തിയത്. പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് പോലീസ് വെടിവച്ചതെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. അക്രമം നടത്തിയത് സാമൂഹ്യ ദ്രോഹികളാണെന്നും എല്ലാ കാര്യത്തിനും സമരം നടത്തിയാൽ തമിഴ്നാട് ചുടുകാടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാരിസ്ഥിതിക പ്രശ്നം

പാരിസ്ഥിതിക പ്രശ്നം

വേദാന്ത റിസോഴ്സസിന്റെ കീഴിലുള്ള സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. പരസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങിയത്. സമരത്തിന്റെ നൂറാം ദിവസം നടന്ന മാർച്ചിലായിരുന്നു സമരക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

ഹു ആർ യു?

ഹു ആർ യു?

തൂത്തുക്കുടി വെടിവെയ്പ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ 23കാരനായ സന്തോഷ് രോജ് എതിര്‍ത്തിരുന്നു. എല്ലാ മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ വന്നിരുന്നു. ഹൂ ആര്‍ യൂ എന്ന ചോദ്യമാണ് സന്തോഷ് രജനീകാന്തിന് നേര്‍ക്ക് ഉയര്‍ത്തിയത്. രജനിയെ ചോദ്യം ചെയ്ത ധീരന്‍ എന്ന നിലയ്ക്ക് മാധ്യമങ്ങൾ ചെറുപ്പക്കാരനെ ഉയർത്തികാണിച്ചത്.

അത്... അങ്ങിനെയല്ല...

അത്... അങ്ങിനെയല്ല...


എന്നാൽ ആ ചോദ്യത്തിന്റെ വിശദീകരണവുമായി യുവാവ് തന്നെ നേരിട്ട് വന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിശീകരണവുമായി വന്നത്. ആ വീഡിയോ ഇപ്പോള്‍ വൈറലായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. നിങ്ങളാരാണെന്ന് ചോദിച്ചത് വേറൊരു അർത്ഥത്തിലായിരുന്നുവെന്നാണ് യുവാവിന്റെ വിശദീകരണം. എല്ലാ മാധ്യമങ്ങളും തെറ്റായിട്ടാണ് അതിനെ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിയോടുള്ള ബഹുമാനം


അദ്ദേഹം ഞങ്ങള്‍ക്ക് പിന്തുണ തന്നിരുന്നുവെങ്കില്‍ അത് വേറൊരു തരത്തില്‍ ഞങ്ങള്‍ക്ക് ശക്തിയാകുമായിരുന്നു. ഇത് കൊണ്ട് മാത്രമാണ് ഞാനത് പറഞ്ഞതെന്ന് യുാവാവ് വ്യക്തമാക്കി. മറ്റെല്ലാ രാഷ്ട്രീയക്കാര്‍ക്കും ബഹുമാനം ലഭിക്കുന്നത് അവര്‍ക്ക് അധികാരമുള്ളത് കൊണ്ടാണ്. പക്ഷെ, രജനിക്ക് ലഭിക്കുന്നത് ആ വ്യക്തിയോടുള്ള ബഹുമാനം കൊണ്ട് തന്നെയാണെന്നും യുവാവ് ട്വിറ്ററിലൂടെ പറഞ്ഞു. സന്തോഷ് പോസ്റ്റ് ചെയ്ത ട്വിറ്റര്‍ വീഡിയോ രജനി മക്കള്‍ മന്‍ട്രം സെക്രട്ടറി രാജു മഹാലിംഗം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

English summary
After facing stiff opposition from a section of media for yelling at reporters during a press meeting over the Thoothukudi police firing at the airport here, actor Rajinikanth expressed ‘regrets’ on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X