Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനികാന്ത് അയോധ്യയിലേക്ക്; യുപിയില്‍ വിപുലമായ പരിപാടികള്‍, യോഗി രാമക്ഷേത്രത്തില്‍

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ സിനിമ കണ്ട ശേഷം നടന്‍ രജിനികാന്ത് അയോധ്യയിലേക്ക്. ഞായറാഴ്ച അയോധ്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. അയോധ്യയില്‍ മറ്റു ചില പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഉത്തരേന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന രജനികാന്ത് നിരവധി ക്ഷേത്രങ്ങളും പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയാണ്. വെള്ളിയാഴ്ച അദ്ദേഹം ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ചിന്നമസ്ത ക്ഷേത്രം സന്ദര്‍ശിച്ചു. മൂന്നാം തവണയാണ് താന്‍ ക്ഷേത്രത്തിലെത്തുന്നതെന്നും ഓരോ വര്‍ഷവും വരണമെന്നാണ് ആഗ്രഹമെന്നും രജനികാന്ത് പറഞ്ഞു.

rajini

എല്ലാ റെക്കോര്‍ഡുകളും മറികടന്ന് മുന്നേറുകയാണ് രജനികാന്തിന്റെ പുതിയ ചിത്രം ജയിലര്‍. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഹിമാലയം സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായത്തെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം ദൈവാനുഗ്രഗഹമാണ് എന്നായിരുന്നു രജനിയുടെ പ്രതികരണം. അതേസമയം, ജയിലര്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പരാതിയും വന്നിട്ടുണ്ട്.

500 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ജയിലര്‍. രജനിക്ക് പുറമെ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാല്‍, വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച വിനായകന്‍ എന്നിവരെല്ലാം കൈയ്യടി നേടിയിട്ടുണ്ട്. അതേസമയം, അയോധ്യയില്‍ രജനികാന്ത് എവിടെയെല്ലാം സന്ദര്‍ശിക്കുമെന്ന് വ്യക്തമായിട്ടില്ല. ഞായറാഴ്ചയാകും അദ്ദേഹം അയോധ്യയിലെത്തുക.

നേരത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നു രജനികാന്ത്. ബിജെപിയുമായി സഹകരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തീരുമാനം മാറ്റി. രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. രജനികാന്തുമായി ചര്‍ച്ച നടത്താന്‍ അമിത് ഷാ ശ്രമിച്ചിരുന്നു എങ്കിലും അതിന് മുമ്പേ അദ്ദേഹം രാഷ്ട്രീയത്തിലേക്കില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം 2024ല്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+