ബാങ്ക് വായ്പ തിരിച്ചടച്ചില്ല, രജനീകാന്തിന്‍റെ സ്വത്ത് ലേലം ചെയ്യുന്നു?
ചെന്നൈ: ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വസ്തു ജപ്തി ചെയ്യാനൊരുങ്ങുന്നു. മീഡിയവണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്വാകാര്യ നിര്‍മാണ കമ്പനി രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്തിനെ ജാമ്യം നിര്‍ത്തിയെടുത്ത 22.21 കോടി രൂപ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ബാങ്ക് ലേലത്തിനൊരുങ്ങുന്നത്. രജനിയുടെ പേരിലുള്ള 2 ഏക്കര്‍ വസ്തുവാണ് എക്‌സിം ബാങ്ക് ലേലം ചെയ്യാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച ലേല പരസ്യം ചില തമിഴ് പത്രങ്ങളില്‍ നല്‍കിയിരുന്നു.
ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശ പോലും ഇതുവരെയും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് നടപടിയ്ക്ക് ഒരുങ്ങുന്നതെന്ന് എക്‌സിം ബാങ്ക് അധികൃതര്‍ പറയുന്നു. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ശ്രീപെരുമ്പത്തൂര്‍ താലൂക്കിലുളള രജനിയുടെ രണ്ട് ഏക്കര്‍ 13 സെന്റ് ഭൂമിയാണ് ബാങ്ക് ലേലം ചെയ്യാനൊരുങ്ങുന്നത്.

രജനീകാന്ത് നായകനാവുകയും മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം കൊച്ചടിയാന്‍ നിര്‍മ്മിച്ചത് മീഡിയ വണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. ചിത്രത്തില്‍ ദീപിക പദുകോണാനായിരുന്നു നായിക.
ബാങ്കില്‍ നിന്ന് 20 കോടി രൂപ ലോണെടുത്തുവെന്നും 2015 മാര്‍ച്ച് മൂന്നിന് മുന്‍പ് പണം തിരികെ അടയ്ക്കുമെന്നും നിര്‍മാണ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എക്‌സിം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും മീഡിയ വണ്‍ പറയുന്നു.












Click it and Unblock the Notifications