കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പർ സ്റ്റാറിന്റെ മകളായത് കൊണ്ടാണോ ഇങ്ങനെ? ഐശ്വര്യ ഭരതനാട്യം കളിച്ച് 'കുളമാക്കി' !!!

ഭരതനാട്യം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഐശ്വര്യ വളരെ വികലമായ രീതിയിലാണ് നൃത്തം അവതരിപ്പിച്ചിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

ചെന്നൈ: അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഐശ്വര്യ ധനുഷ് അവതരിപ്പിച്ച ഭരതനാട്യം വിവാദത്തില്‍. ഭരതനാട്യം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഐശ്വര്യ വളരെ വികൃതമായ രീതിയിലാണ് നൃത്തം അവതരിപ്പിച്ചിരിയ്ക്കുന്നത്. പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭരതനാട്യം പ്രാകൃതമായി അവതരിപ്പിയ്ക്കുന്നതിലൂടെ ഇന്ത്യയുടെ സംസ്‌ക്കാരം ആണ് ഐശ്വര്യ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയിരിയ്ക്കുന്നത് എന്നാണ് വിമര്‍ശനം.

യു എന്‍ ഗുഡ് വില്‍ അംബാസിഡര്‍

ഇന്ത്യയിലെ യുഎന്‍ ഗുഡ് വില്‍ അംബാസിഡറായി രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ തെരഞ്ഞെടുത്തത് ഈയിടെയാണ്. യുഎന്നിന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഐശ്വര്യയും പങ്കെടുക്കും.

ഭരതനാട്യം

അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ചാണ് ന്യൂയോര്‍ക്കില്‍ ഐശ്വര്യ ധനുഷ് ഭരതനാട്യം അവതരിപ്പിച്ചത്. ഇന്ത്യന്‍ ഹൈക്കമീഷണറും ഉയര്‍ന്ന യു എന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങില്‍ ആയിരുന്നു ഇത്.

വികലമായ അവതരണം

ഭരതനാട്യം വികലമായ രൂപത്തിലാണ് ഐശ്വര്യ ധനുഷ് അവതരിപ്പിച്ചിരിയ്ക്കുന്നത്. മുദ്രങ്ങളോ, ചലനങ്ങളോ വ്യക്തമല്ല, സിനിമാറ്റിക് ഡാന്‍സ് കളിയ്ക്കുന്നത് പോലെയാണ് ഭരതനാട്യം അവതരിപ്പിച്ചിരിയ്ക്കുന്നത് എന്നും വിമര്‍ശനം.

സൂപ്പര്‍ സ്റ്റാര്‍ ആയത് കൊണ്ടോ...

സൂപ്പര്‍ സ്റ്റാറിന്റെ മകളായത് കൊണ്ടും, പ്രശസ്ത നടന്റെ ഭാര്യ ആയത് കൊണ്ടുമാണോ ഐശ്വര്യയ്ക്ക് അര്‍ഹിയ്ക്കാത്ത ഈ അംഗീകാരം കിട്ടിയതെന്നാണ് ട്വിറ്ററില്‍ പലരും ചോദിയ്ക്കുന്നത്. ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ നാണം കെടുത്തുകയാണ് ഐശ്വര്യ ചെയ്തതെന്നും ആക്ഷേപം ഉണ്ട്.

അനിത രത്നം അടക്കമുള്ള പ്രശസ്ത ക്ലാസിക്കൾ നർത്തകർ നൃത്തത്തെ വിമർശിച്ച് രംഗത്തെത്തി.

എങ്ങനെ എത്തി

പ്രശസ്ത സിനിമാതാരങ്ങളായ അച്ഛന്റേയും ഭർത്താവിന്റെയും സ്വാധീനത്താലാണോ ഐശ്വര്യ യുഎന്നിൽ എത്തിയതെന്നാണ് ചിലരുടെ സംശയം. പറയത്തക്ക നേട്ടങ്ങളൊന്നും ഐശ്വര്യ കൈവരിച്ചിട്ടില്ല.

സംവിധായിക

തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ. ത്രീ എന്ന ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ ഭർത്താവ് ധനുഷ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്

പ്രതികരണം

വിവാദങ്ങളോട് ഐശ്വര്യ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്ന് മാത്രമല്ല ഭരതനാട്യം അവതരിപ്പിയ്ക്കുന്നതിന്റെ ഫോട്ടോസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
"This is what bharatanatyam becomes... A caricature and a farce! (sic)" Soon the snippet of Aishwaryaa's dance recital went viral and internet and there many who have criticised Aishwaryaa's performance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X