കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന് ജയം; ലഭിച്ചത് 50 വോട്ട്, മത്സരിച്ചത് കർണാടകയിൽ നിന്ന്...

  • By Desk
Google Oneindia Malayalam News

ദില്ലി: എഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ രാജ്യസഭയിലേക്ക്. 184 വോട്ടിൽ 50 വോട്ട് കരസ്ഥമാക്കിയാണ് അദ്ദേഹം വിജയിച്ചത്. അതേസമയം നാല് സീറ്റുകൾക്ക് നടന്ന മത്സരിത്തിൽ കർണാടകയിലെ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ വിജയിച്ചു. കേരളം ഉൾപ്പടെ 16 സസ്ഥാനങ്ങളിലെ 25 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ 25 സീറ്റുകൾക്ക് നമാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആകെ 58 രാജ്യസഭ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ 11 ഉം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അതുകൊണ്ട് തന്നനെ എംപിമാരുടെ എണ്ണം കൂട്ടാനുള്ള പ്രതീക്ഷയിലാണ് ബിജെപി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥികളായി നസീർ ഹുസൈൻ, എൽ ഹനുമന്തയ്യ, ജിസി ചന്ദ്രശേഖർ എന്നിവരായിരുന്നു മത്സരിച്ചത്.

Rajeev Chandrasekhar

അതേസമയം കേരളത്തിൽ നിന്ന് മത്സരിച്ച എംപി വീരേന്ദ്രകുമാറും രാജ്യസഭയിലേക്ക് വിജയിച്ചിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വീണ്ടും ജയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായപ്പോള്‍ 12 അംഗങ്ങള്‍ വിട്ടുനിന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ ഒന്‍പത് അംഗങ്ങളും, ബിജെപി അംഗം ഒ.രാജഗോപാലും പി.സി. ജോര്‍ജും അഹമ്മദ് കബീര്‍ എംഎല്‍എയും വോട്ടെടുപ്പില്‍നിന്ന്് വിട്ടുനിന്നത്.

English summary
Rajya Sabha poll results Karnataka Total vote counted 184 Rajiv Chandrashekhar BJP 50 G Chandrashekhar Congress 46 L Hanumantaiah Congress 44 Syed Nasir Hussain Congress 42
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X