കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നളിനി ജയിലില്‍ നിരാഹാര സമരത്തില്‍; മോചിപ്പിക്കുംവരെ ഭക്ഷണം കഴിക്കില്ല, 28 വര്‍ഷമായി തടവില്‍

Google Oneindia Malayalam News

ചെന്നൈ: മുന്‍ പ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി നിരാഹാര സമരത്തില്‍. കഴിഞ്ഞ 28 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തനിക്കും ഭര്‍ത്താവിനും മോചനം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതുസംബന്ധിച്ച് വെല്ലൂരിലെ വനിതാ ജയിലിലെ അധികൃതര്‍ക്ക് നളിനി കത്തയച്ചു.

Nalini

വെല്ലൂരിലെ ജയിലിലാണ് നിരാഹാര സമരം. നളിനിയും ഭര്‍ത്താവ് മുരുഗനും നിരാഹാര സമരം നടത്തുകയാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മോചനം ആവശ്യപ്പെട്ട് നിരവധി തവണ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിച്ചില്ല.

കഴിഞ്ഞ ജൂലൈ 25ന് നളിനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2016ല്‍ പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. 28 വര്‍ഷത്തിനിടെ ഈ രണ്ട് വേളകളിലാണ് നളിനി ജയിലിന് പുറത്ത് വന്നത്. നളിനി ജയിലിലായിരിക്കെയാണ് അവര്‍ക്ക് മകള്‍ പിറന്നത്. ഇന്ന് ലണ്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് മകള്‍ ചരിത്ര ശ്രീഹരന്‍.

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടികൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ അദ്ദേഹത്തെ സ്‌ഫോടനം നടത്തി തമിഴ്പുലികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു 14 പേരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കയിലെ തമിഴ് പുലികള്‍ക്കെതിരെ ഇന്ത്യ നടത്തിയ നീക്കമാണ് രാജീവ് ഗാന്ധിയുടെ വധത്തില്‍ കലാശിച്ചത്. നളിനി ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. പിന്നീട് ഇത് ജീവപര്യന്തമായി കുറച്ചു. കഴിഞ്ഞ 28 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് നളിനി. എന്നാല്‍ കേസിലെ ചില പ്രതികളെ പോലീസ് മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

English summary
Rajiv Gandhi Assassination Convict Nalini Starts Hunger Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X