രാജീവ് ഗാന്ധി വധം: 26 വര്‍ഷത്തിന് ശേഷം പേരറിവാളന് പരോള്‍.. അമ്മയുടെ കണ്ണീരിന് അറുതി...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്. പേരറിവാളന് ഒരു മാസത്തെ പരോളാണ് തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പേരറിവാളന്റെ അമ്മ അര്പ്പുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. പേരറിവാളന്റെ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം രാത്രി വെല്ലൂര്‍ ജയിലില്‍ നിന്നും 26 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പേരറിവാളന് പുറത്തിറങ്ങി. സ്വീകരിക്കാനെത്തിയ വീട്ടുകാര്‍ക്കൊപ്പം പേരറിവാളന് ജോലാര്‍പേട്ടിലെ സ്വവസതിയിലേക്ക് പോയി. കനത്ത സുരക്ഷയാണ് പേരറിവാളന് ഒരുക്കിയിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന് ജയിലായത്. ഇപ്പോള്‍ 45 വയസ്സുണ്ട് പേരറിവാളന്. എല്എടിടിഇ പ്രവര്‍ത്തകര്‍ക്ക് രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള ബോംബുണ്ടാക്കാന്‍ ബാറ്ററി വാങ്ങി നല്കി സഹായിച്ചുവെന്നതാണ് പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. എന്നാല്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ എസ് പി ത്യാഗരാജന് പേരറിവാളനെ കുടുക്കിയതാണെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. പേരറിവാളന്റെ അമ്മ അര്പ്പുത അമ്മാള്‍ മകന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതാണ്. അര്പ്പുത അമ്മാളിന്റെ പ്രാര്‍ത്ഥനകള്‍ക്കാണ് ഇപ്പോള്‍ ചെറിയമട്ടിലെങ്കിലും, ഫലമുണ്ടായിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications