കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം: 26 വര്‍ഷത്തിന് ശേഷം പേരറിവാളന് പരോള്‍.. അമ്മയുടെ കണ്ണീരിന് അറുതി...

  • By Anamika
Google Oneindia Malayalam News

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്. പേരറിവാളന് ഒരു മാസത്തെ പരോളാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പേരറിവാളന്റെ അമ്മ അര്‍പ്പുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. പേരറിവാളന്റെ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം രാത്രി വെല്ലൂര്‍ ജയിലില്‍ നിന്നും 26 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പേരറിവാളന്‍ പുറത്തിറങ്ങി. സ്വീകരിക്കാനെത്തിയ വീട്ടുകാര്‍ക്കൊപ്പം പേരറിവാളന്‍ ജോലാര്‍പേട്ടിലെ സ്വവസതിയിലേക്ക് പോയി. കനത്ത സുരക്ഷയാണ് പേരറിവാളന് ഒരുക്കിയിരിക്കുന്നത്.

അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...അന്ന് കാവ്യയ്‌ക്കെതിരെ.. ഇന്ന് ദിലീപിന് രക്ഷകന്‍..? ജനപ്രിയന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം...

perarivalan

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ ജയിലായത്. ഇപ്പോള്‍ 45 വയസ്സുണ്ട് പേരറിവാളന്. എല്‍എടിടിഇ പ്രവര്‍ത്തകര്‍ക്ക് രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള ബോംബുണ്ടാക്കാന്‍ ബാറ്ററി വാങ്ങി നല്‍കി സഹായിച്ചുവെന്നതാണ് പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. എന്നാല്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ എസ് പി ത്യാഗരാജന്‍ പേരറിവാളനെ കുടുക്കിയതാണെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. പേരറിവാളന്റെ അമ്മ അര്‍പ്പുത അമ്മാള്‍ മകന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതാണ്. അര്‍പ്പുത അമ്മാളിന്റെ പ്രാര്‍ത്ഥനകള്‍ക്കാണ് ഇപ്പോള്‍ ചെറിയമട്ടിലെങ്കിലും, ഫലമുണ്ടായിരിക്കുന്നത്.

English summary
The Tamil Nadu government on Thursday granted parole of 30 days to life convict in the Rajiv Gandhi assassination case, AG Perarivalan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X