കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയാവധം അനുവദിക്കണം; ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനിയും ഭര്‍ത്താവും

Google Oneindia Malayalam News

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകനും ദയാവധത്തിന് അപേക്ഷ നല്‍കി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്കും നളിനി കത്തയച്ചതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. വെല്ലൂരിലെ വനിതകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന നളിനി കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ്. എ.ജി പേരളിവാളന്‍, വി. ശ്രീഹരന്‍, മുരുകന്‍, ടി സുതേന്ദ്രരാജ എന്ന സന്താന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.

 nalininew-

മകളുടെ വിവാഹത്തിനായി നളിനി അടുത്തിടെ പരോളില്‍ പോയിരുന്നു. മകന്റെ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി റോബര്‍ട്ട് പയാസ് ഇപ്പോള്‍ പരോളിലാണ്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെയാണ് മദ്രാസ് ഹൈക്കോടതി റോബര്‍ട്ടിന് പരോള്‍ നല്‍കിയത്. എല്ലാ കുറ്റവാളികളും 1991 മുതല്‍ ജയിലിലാണ്. ചെന്നൈക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് ചാവേര്‍ ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

2018 ലെ തമിഴ്നാട് സര്‍ക്കാര്‍ മന്ത്രിസഭയുടെ തീരുമാനപ്രകാരം ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ആദ്യം നളിനി മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരം മോചിപ്പിക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ നടപടിയെടുക്കാന്‍ ഗവര്‍ണറോട് ഉത്തരവിടാന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതി ഹരജി തള്ളി.

English summary
Rajiv Gandhi assassination convicts Nalini and Sriharan plead for mercy killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X