കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധം; നളിനിക്ക് പരോള്‍, 27 വര്‍ഷത്തിന് ശേഷം!! മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം

Google Oneindia Malayalam News

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. ആറ് മാസം പരോള്‍ വേണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്രയും ലഭിച്ചില്ല.

Nalini

നളിനി ശ്രീഹരന് നേരിട്ട് കോടതിയില്‍ ഹാജരാകാനും വാദിക്കാനും മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ആറ് മാസം ജയില്‍മോചനം വേണമെന്നാണ് നളിനി നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നളിനിയുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. ഒരുമാസം നീണ്ട പരോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് ആദ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിച്ച വനിതാ തടവുകാരി ഇവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നളിനിയുടെ ആവശ്യം നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മകളുടെ വിവാഹം ചൂണ്ടിക്കാട്ടി ഇടക്കാല മോചനം നല്‍കണമെന്ന് നളിനി നേരത്തെ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ശേഷം അവരുടെ അമ്മയും ഇതേ ആവശ്യം ഉന്നയിച്ചു. ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.

വൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ലവൈക്കോ കുറ്റക്കാരന്‍; രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷം തടവ്, പക്ഷേ ഉടന്‍ ജയിലിലേക്കില്ല

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയാണ് നളിനിക്ക് ആദ്യം വിധിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ടാണ് 2000ല്‍ ജീവപര്യന്തമാക്കി കുറച്ചത്. നളിനിയെ മോചിപ്പിക്കണമെന്ന് കഴിഞ്ഞവര്‍ഷം തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നടപടിയെടുത്തില്ല. 1991 മെയ് 21ന് ചെന്നൈക്കടുത്ത ശ്രീപെരുമ്പത്തൂരിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പ്രാദേശിക സഹായത്തോടെ തമിഴ്പുലികളാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

English summary
Rajiv Assassination Case: Madrass HC Allows Nalini's 30 Day Parole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X