കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം, പ്രതികളെ വിട്ടയക്കരുതെന്ന് കോടതി

  • By Meera Balan
Google Oneindia Malayalam News

Supreme Court
ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ നാല് പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ് നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് സ്‌റ്റേ. തമിഴ്‌നാടിന് സുപ്രീംകേടതി നോട്ടീസ് അയക്കുകയും ചെയ്തു.

പ്രതികളെ പുറത്ത് വിടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്‌നാട് സര്‍ക്കാരിനെ പ്രതികളെ മോചിപ്പിയ്ക്കാനുള്ള അധികാരമില്ലെന്ന് കേന്ദ്രം മുന്‍പ് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ മോചിപ്പിയ്ക്കുന്നതില്‍ തമിഴ്‌നാട് തിടുക്കം കാട്ടുകയാണെന്നും കോടതി വിമര്‍ശിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച പ്രതികളെ വിട്ടയക്കുന്നത് മുമ്പ് തന്നെ കോടതി തടഞ്ഞിരുന്നു.

തുടര്‍ന്നാണ് മറ്റ് നാല് പ്രതികളായ നളിനി, റോബര്‍ട്ട് പയസ്,ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് ലഭിച്ചതു. കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ലോക്സഭതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത് തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനായാണ്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് ജയലളിതയ്ക്ക് തിരിച്ചടിയായി.

English summary
In a major setback to the Tamil Nadu Chief Minister J Jayalalithaa, the Supreme Court on Thursday restrained her government's decision to release four more convicts in the Rajiv Gandhi assassination case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X