കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരറിവാളന് പരോള്‍; സര്‍ക്കാര്‍ വാദം തള്ളി മദ്രാസ് ഹൈക്കോടതി, അര്‍പുത അമ്മാളിന്റെ ഹര്‍ജി അംഗീകരിച്ചു

Google Oneindia Malayalam News

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന എജി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. അമ്മ അര്‍പുത അമ്മാളിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം. പരോള്‍ നല്‍കരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി തള്ളി. അതേസമയം, 90 ദിവസം പരോള്‍ നല്‍കണമെന്നാണ് അര്‍പുത അമ്മാള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ പ്രതികരണം കേട്ട കോടതി 30 ദിവസം പരോള്‍ അനുവദിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എന്‍ കറുബകരന്‍, പി വേലുമുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പുതിയ തീരുമാനം എടുത്തത്.

p

കൊറോണ വൈറസ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകന്റെ ജീവനില്‍ ആശങ്കയുണ്ടെന്നും വിദഗ്ധ ചികില്‍സക്ക് വേണ്ടി പരോള്‍ അനുവദിക്കണമെന്നുമാണ് അര്‍പുത അമ്മാള്‍ ആവശ്യപ്പെട്ടത്. ജയിലില്‍ മതിയായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 2017ലും 2019ലും പേരറിവാളന് പരോള്‍ നല്‍കിയിരുന്നു. ഇനി ഇപ്പോള്‍ വീണ്ടും പരോല്‍ നല്‍കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ 29 വര്‍ഷമായി തടവിലാണ് പേരറിവാളന്‍. ഇദ്ദേഹത്തെ കൂടാതെ ആറ് മറ്റ് പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. വി ശ്രീഹരന്‍ എന്ന മുരുകന്‍, നളിനി, ടി സുതേന്ദ്രരാജ എന്ന സന്താന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 1991ലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വേളയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ശ്രീലങ്കന്‍ തമിഴ്പുലികളാണ് ആക്രമണം ആസൂത്രണം ചെയ്തത് എന്നായിരുന്നു കണ്ടെത്തല്‍. തമിഴ്‌നാട്ടുകാരുടെ സഹായത്തോടെയാണ് ആക്രമണം നടപ്പാക്കിയതെന്നും കണ്ടെത്തിയിരുന്നു.

തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ 2017ലാണ് പേററിവാളന് ആദ്യ പരോള്‍ ലഭിച്ചത്. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് 2017 നവംബറില്‍ പരോള്‍ വീണ്ടും നല്‍കിയത്. പ്രതികളെ വിട്ടയക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ, അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

Recommended Video

cmsvideo
Shashi Tharoor Mocks Modi Government | Oneindia Malayalam

English summary
Rajiv Gandhi case convict AG Perarivalan gets 30-day parole by Madras Hjgh Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X