കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും സാരഥികളായുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈനയെന്ന് ആരോപണം. രാജീവ് ഗാന്ധി ഫൗണ്ടേഷന് ഇന്ത്യയിലെ ചൈനീസ് എംബസി പണം നല്‍കിയതിന്റെ രേഖകള്‍ ബിജെപി പുറത്തുവിട്ടു.

അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ഉന്നയിച്ചിരിക്കുന്ന ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇവരാണ് ഭാരവാഹികള്‍

ഇവരാണ് ഭാരവാഹികള്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍.

Recommended Video

cmsvideo
Congress to begin nation wide protest against Narendra Modi Government | Oneindia Malayalam
സംഭാവന സ്വീകരിച്ചു

സംഭാവന സ്വീകരിച്ചു

2005-06 കാലഘട്ടത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രേഖയാണ് ബിജെപി പുറത്തുവിട്ടത്. ഇന്ത്യയിലെ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന വാങ്ങിയതിന്റെതാണ് രേഖ. ഒട്ടേറെ പേര്‍ സംഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇതിലാണ് ചൈനീസ് എംബസിയുടെ പേരും പറയുന്നത്.

പണം ലഭിച്ച ശേഷം...

പണം ലഭിച്ച ശേഷം...

നിരവധി സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. എന്നാല്‍ നിലവില്‍ ചൈനയുമായി തര്‍ക്കമുള്ള സാഹചര്യത്തിലാണ് ബിജെപി പഴയ രേഖയുമായി വന്നിരിക്കുന്നത്. പണം ലഭിച്ച ശേഷം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനക്ക് അനുകൂലമായ ചില പഠനങ്ങള്‍ നടത്തിയെന്നും ബിജെപി ആരോപിച്ചു.

പ്രത്യുപകാരം ചെയ്തു

പ്രത്യുപകാരം ചെയ്തു

ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആവശ്യകത സംബന്ധിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഒട്ടേറെ പഠനം നടത്തിയിരുന്നു. ഇത് സംഭാവന ലഭിച്ചതിനുള്ള പ്രത്യുപാകാരമാണെന്ന് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യ അവകാശപ്പെടുന്നു.

ചൈന ലാഭം കൊയ്തു

ചൈന ലാഭം കൊയ്തു

ചൈനയുമായി ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെയും ആവശ്യകത രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഊന്നിപ്പറഞ്ഞിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ചൈനയാണ് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ലാഭം കൊയ്യുന്നത്. ഇക്കാര്യം അവഗണിച്ചാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കണ്ടെത്തിയത്- അമിത് മാളവ്യ പറയുന്നു.

സംഭാവനയല്ല, കൈക്കൂലി

സംഭാവനയല്ല, കൈക്കൂലി

ചൈനയുടെ സംഭാവന ലഭിച്ച ശേഷം ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ചത്. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി 33 ഇരട്ടിയാകാന്‍ ഇടയാക്കി. ഇത് സംഭാവനയല്ല, കൈക്കൂലിയാണ്. കോണ്‍ഗ്രസും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ 2008ല്‍ ധാരണയുണ്ടാക്കിയോ എന്നും അമിത് മാളവ്യ ചോദിച്ചു.

രഹസ്യ ബന്ധമുണ്ട്

രഹസ്യ ബന്ധമുണ്ട്

കോണ്‍ഗ്രസും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ രഹസ്യ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇത് രാജ്യത്തെ ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയായിരുന്നു. രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എല്ലാ ധാരണകളും പരസ്യമാക്കണം. 90 ലക്ഷം രൂപയാണ് ചൈനയില്‍ നിന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും അമിത് മാളവ്യ ആരോപിച്ചു.

ലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ചലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല... ഡോക്ടറുടെ കുറിപ്പ്വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല... ഡോക്ടറുടെ കുറിപ്പ്

English summary
Rajiv Gandhi Foundation received fund from Chinese Embassy- Says BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X