കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖേല്‍ രത്‌ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അര്‍ജുനയില്‍ കേരളം പൂജ്യം!

Google Oneindia Malayalam News

ദില്ലി: ഖേല്‍ രത്‌ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റിയോ ഒളിംപിക്‌സില്‍ ഇന്ത്യുടെ അഭിമാനമുയര്‍ത്തിയ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന അവാര്‍ഡ്.

Jithu Rai

ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്) വി രഘുനാഥ് (ഹോക്കി), ശിവ ഥാപ്പ(ബോക്‌സിംഗ്)അപൂര്‍വ്വി ചന്ദേല (ഷൂട്ടിംഗ്) എന്നിവര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ദേശീയ കായിക ദിനത്തില്‍ പ്രതിഭകള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. അതേസമയം മലയാളികള്‍ക്ക് പുരസ്‌കാരങ്ങള്‍ ഇല്ല. മലയാളി അത്‌ലറ്റ് ടിന്റു ലൂക്കയുടെ പേര് ശുപാര്‍ശ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.

ഏഴരലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് ഖേല്‍രത്‌ന പുരസ്‌കാരം. 1991 മുതലാണ് രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി തുടങ്ങിയത്.
ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് ആയിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്. കഴിഞ്ഞ വര്‍ഷം ടെന്നീസ് താരം സാനിയ മിര്‍സയ്ക്കായിരുന്നു പുരസ്‌കാരം.

English summary
Rajiv Gandhi Khel Ratna and Arjuna awards announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X