Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ജി തള്ളി; നളിനി ജയിലില്‍ തന്നെ

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ശിക്ഷ ഇളവ് ചെയ്ത് ജയില്‍മോചിതയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയായിരുന്നു നളിനി. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇത് ജീവപര്യന്തമായി കുറച്ചു. 23 വര്‍ഷമായി നളിനി ജയിലിലാണ്. ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. നെഹ്‌റു കുടുംബത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നളിനിയുടെ ശിക്ഷ ഇളവ് ചെയ്തത്.

Nalini Rajiv Gandhi

1991 മെയ് 21 നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളന്‍, ശാന്ത, മരുകന്‍ എന്നിവരുടെ ശിക്ഷ സുപ്രീം കോടി ഇടപെട്ട് ഇളവ് ചെയ്തിരുന്നു. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വധശിക്ഷ കോടതി ജീവപ്രയന്തമാക്കി കുറച്ചത്.

ശിക്ഷ കുറച്ചെങ്കിലും ആര്‍ക്കും പുറത്തിറങ്ങാനായിടടില്ല. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് ജയില്‍ മോചനം ആവശ്യപ്പെട്ഡട് നളിനിയും കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തയ്യാറാണെങ്കിലും അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് നളി കോടതിയെ സമീപിച്ചത്.

തമിഴ്‌നാട്ടില്‍ 15 വര്‍ഷത്തിനിടെ 2,200 ജീവപര്യന്തം തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ടെന്ന വാദമാണ് നളിനി ഉന്നയിച്ചത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+