കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജകുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടു, ഇനി മോദിക്കൊപ്പം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു ഉത്തര്‍ പ്രദേശിലെ അമേഠി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചുപോരുന്ന മണ്ഡലം. ഗാന്ധി കുടുംബം ഏറെ കാലമായി സുരക്ഷിത കേന്ദ്രമായി കരുതുന്ന അമേഠി. എന്നാല്‍ കൃത്യമായ ആസൂത്രണം നടത്തി ഗാന്ധി കുടുംബത്തിന് മണ്ഡലത്തിലുള്ള സ്വാധീനം ബിജെപി തകര്‍ത്തു. രാഹുല്‍ പരാജയപ്പെട്ടു. ഇത് ആഴ്ചകള്‍ക്ക് മുമ്പുള്ള കഥ.

പുതിയ സംഭവം മറ്റൊന്നാണ്... അമേഠിയിലെ രാജകുടുംബാഗവും രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്ന രാജ്യസഭാംഗം ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നു. മുന്‍ എംഎല്‍എ ആയ ഇദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് വിട്ടു. ഇതോടെ അമേഠിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയാത്ത വിധമുള്ള തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 സഞ്ജയ് സിങും ഭാര്യ അമിതയും

സഞ്ജയ് സിങും ഭാര്യ അമിതയും

രാജ്യസഭാംഗം സഞ്ജയ് സിങും ഭാര്യ അമിത സിങുമാണ് കോണ്‍ഗ്രസില്‍ രാജിവെച്ചത്. ഉത്തര്‍ പ്രദേശുകാരനാണെങ്കിലും അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് സഞ്ജയ് സിങ്. ഭാര്യ അമിത സിങ് അമേഠിയില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ്. മേഖലയില്‍ വന്‍ സ്വാധീനമുള്ള കുടുംബമാണ് ഇവരുടെത്.

ബുധനാഴ്ച ബിജെിയില്‍ ചേരും

ബുധനാഴ്ച ബിജെിയില്‍ ചേരും

ബുധനാഴ്ച ബിജെിയില്‍ ചേരുമെന്ന് സഞ്ജയ് സിങ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും പഴയ രീതിയില്‍ നില്‍ക്കുന്നു. ഭാവിയെ കുറിച്ച് ബോധമില്ല. ഇന്ന് രാജ്യം മോദിക്കൊപ്പമാണ്. അതുകൊണ്ട് താനും മോദിക്കൊപ്പം ചേരുന്നു. കോണ്‍ഗ്രസ് അംഗത്വവും രാജ്യസഭാംഗത്വവും രാജിവച്ചു. നാളെ ബിജെപിയില്‍ ചേരും- സഞ്ജയ് സിങ് പറഞ്ഞു.

രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു

രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു

അസമില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സഞ്ജയ് സിങ്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് ഇദ്ദേഹം രാജികത്ത് നല്‍കി. അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. നേരത്തെ ബിജെപി അംഗമായിരുന്നു സഞ്ജയ് സിങ്. 1990കളില്‍ ഇദ്ദേഹം ബിജെപി അംഗമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജയപരാജയങ്ങള്‍ ഇങ്ങനെ

ജയപരാജയങ്ങള്‍ ഇങ്ങനെ

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും ബിജെപി നേതാവ് മേനകാ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു. നെഹ്രു കുടുംബത്തിന്റെ അടുത്ത സുഹൃത്താണ് സഞ്ജയ് സിങ്. ഭാര്യ അമിത സിങ് രണ്ടു തവണ അമേഠിയില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. ഇരുവരും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

രാജീവ് ഗാന്ധിയുടെ സുഹൃത്ത്

രാജീവ് ഗാന്ധിയുടെ സുഹൃത്ത്

രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു സഞ്ജയ് സിങ്. 1984ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് വിപി സിങിനൊപ്പം കോണ്‍ഗ്രസ് വിട്ടു. ശേഷം ബിജെപിയില്‍ ചേര്‍ന്നു. 2003ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാജീവ് ഗാന്ധിയോടും സോണിയാ ഗാന്ധിയോടും തോറ്റിട്ടുണ്ട് ഇദ്ദേഹം. 1998ല്‍ ബിജെപി ടിക്കറ്റില്‍ ജയിക്കുകയും ചെയ്തു.

 രാജ്യസഭയില്‍ ബിജെപിക്ക് ശക്തി കൂടും

രാജ്യസഭയില്‍ ബിജെപിക്ക് ശക്തി കൂടും

രാജ്യസഭാംഗമായിരുന്ന സഞ്ജയ് സിങിന് അടുത്ത വര്‍ഷം വരെ കാലാവധിയുണ്ട്. ഇദ്ദേഹത്തിന്റെ രാജിയോടെ ബിജെപിക്ക് ഒരു രാജ്യസഭാംഗമുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ബിജെപിയെ ഇത് സഹായിക്കും. പല ബില്ലുകളും പാസാക്കാന്‍ ബിജെപിക്ക് തടസം രാജ്യസഭയാണ്. ഈ പ്രതിസന്ധി ഉടന്‍ മറികടക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്

English summary
Rajiv Gandhis Friend Rajya Sabha MP Sanjay Singh Quits Party to Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X