കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് കുമാർ പുതിയ ധനകാര്യ സെക്രട്ടറി; നിയമനം സുഭാഷ് ചന്ദ്രഗാർഗിനെ മാറ്റിയതിന് പിന്നാലെ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിച്ചു. ധനകാര്യ സെക്രട്ടറി ആയിരുന്ന സുഭാഷ് ചന്ദ്ര ഗാർഗിനെ ഊർജ്ജ മന്ത്രാലയത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് നടപടി. സ്ഥാന ചലനത്തിന് പിന്നാലെ സുഭാഷ് ചന്ദ്ര ഗാർഗ് സ്വയം വിരമിക്കലിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു.

ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്

ധനമന്ത്രാലയത്തിലെ 5 സെക്രട്ടറിമാരിൽ ഏറ്റവും സീനിയറാണ് രാജീവ് കുമാർ. 1984 ബാച്ചിലെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ബുധനാഴ്ചയാണ് ധനമന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും ഗാർഗിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

rajiv kumar

എക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തെ അപേക്ഷിച്ച് പ്രധാന്യം കുറഞ്ഞ വകുപ്പായാണ് ഊർജ്ജ വകുപ്പിനെ കണക്കാക്കുന്നത്. 12 മന്ത്രാലയങ്ങളിടെ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സ്ഥാന ചലനം നൽകിയിരുന്നു.

English summary
Rajiv Kumar appointed as the new finance secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X