കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
ദില്ലി: കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി കാര്‍ അപകടത്തില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ബിഹാറിലെ സരണ്‍ ജില്ലയില്‍വെച്ച് ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. മന്ത്രിയുടെ കാര്‍ സുരക്ഷാ വാഹനത്തിനിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ മന്ത്രിയുടെ കാര്‍ പിന്നില്‍ച്ചെന്നിടിക്കുകയായിരുന്നു.
കാറിന് കേടുപാടുണ്ടായതല്ലാതെ മന്ത്രിക്കോ ഡ്രൈവര്‍ക്കോ കാര്യമായ പരിക്കുപറ്റിയില്ല. മന്ത്രിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനലാണ് അപടത്തിന്റെ ആഘാതം കുറഞ്ഞത്. ചപ്ര ഗര്‍ഖ റോഡില്‍ വെച്ചായിരുന്നു അപകടമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മിതിലേഷ് കുമാര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ഖര്‍ഖ ബ്ലോക്കില്‍ ബിപിഎല്‍കാര്‍ക്കായുള്ള സൗജന്യ എല്‍പിജി വിതരണത്തിന്റെ ഉദ്ഘാടനത്തിനായി പോവുകയായിരുന്നു മന്ത്രി. ഇതിനിടയിലായിരുന്നു അപകടം. മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു കാറിലാണ് യാത്ര തിരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications