കേരളത്തിലെ പ്രളയമാണ് ഇന്ധന വില ഉയരാൻ കാരണം.. ബിജെപി മന്ത്രിയുടെ എമണ്ടൻ കണ്ടെത്തൽ
ദില്ലി: ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഇന്ധന വിലവര്‍ധനയ്ക്കാണ് രാജ്യം കഴിഞ്ഞ കുറേ ദിവസങ്ങളായി സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധന വിലയില്‍ അത് പ്രതിഫലിക്കുന്നില്ല.
രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഇടിഞ്ഞപ്പോഴെല്ലാം എക്സൈസ് തീരുവ ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്ത കേന്ദ്രനടപടിയുമെല്ലാം ഇന്ധന വില റോക്കറ്റ് പോലെ ഉയരാന്‍ കാരണമാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റൊരു കാരണം രാജസ്ഥാനിലെ ബിജെപി മന്ത്രി കണ്ടെത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ കേരളം തന്നെയാണ്!

പല വിധ ന്യായീകരണങ്ങൾ
രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെ പലതരത്തിലും ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. അണികളും നേതാക്കളുമടക്കം കൊണ്ട് പിടിച്ച് ന്യായീകരിക്കുന്ന തിരക്കിലാണ്. ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വിലവര്‍ധനവിനെ വിശദീകരിക്കുന്ന ഗ്രാഫ് ട്രോള്‍ ഗ്രൂപ്പുകളിലാണ് ആളുകളെ ചിരിപ്പിച്ച് കൊണ്ട് വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

മന്ത്രിയുടെ കണ്ടെത്തൽ
പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത് കക്കൂസുകള്‍ പണിയാനാണ് എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുതല്‍ തോമസ് ഐസകാണ് ഇന്ധന വില ഉയരാന്‍ കാരണക്കാരനെന്ന് പറഞ്ഞ എംടി രമേശ് വരെയുള്ളവര്‍ നമുക്ക് മുന്നിലുണ്ട്. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിലെ മന്ത്രിയായ രാജ്കുമാര് റിന്‍വ അതുക്കും മേലെയാണ്.

കേരളത്തെ സഹായിച്ചതാണ് കാരണം
പ്രളയത്തില്‍ മുങ്ങി ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം ദുരിതാശ്വാസത്തിന് പണം നല്‍കിയതാണ് എണ്ണവില ഉയരാനുള്ള കാരണമായി ബിജെപി മന്ത്രി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ കാര്യങ്ങളെക്കുറിച്ച് തിരിക്കിലാണെന്നും അതുകൊണ്ട് ഇന്ധന വില കുറയ്ക്കാന്‍ ഇടപെടാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറയുന്നു.

ദേശീയത കുറച്ച് കുറവാണ്
വില കൂടുതലാണെങ്കില്‍ ജനങ്ങള്‍ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പറയാനും മന്ത്രി മടി കാണിച്ചില്ല. ഇന്ധന വില കൂടുകയാണെങ്കിലും ദേശീയതയുടെ പേരില്‍ ജനങ്ങള്‍ക്ക് കുറച്ചൊക്കെ ത്യാഗം സഹിക്കാമെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് മറ്റ് രാജ്യക്കാരെ പോലെ രാജ്യസ്നേഹം ഇല്ലെന്ന് വരെ രാജ്കുമാര് റിന്‍വ പറഞ്ഞു കളഞ്ഞു.

പണം ചെലവാക്കുന്നില്ല
പ്രളയം പോലുള്ള ദുരന്തങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ അതിന് വേണ്ടി വലിയ തോതില്‍ പണം ചെലവഴിച്ചു. എന്നാല്‍ ഇന്ധന വില കൂടിയപ്പോള്‍ അതിന് വേണ്ടി പണം ചെലവാക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വി്ല ഉയര്‍ന്നിരിക്കുകയാണ്. അത് അനുസരിച്ചാണ് രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നതെന്നും രാജ്കുമാര് റിന്‍വ പറഞ്ഞു.

കോൺഗ്രസ് ഇതിലും കൂട്ടി
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഇവിടുത്തെ ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് തന്നെ ആളുകള്‍ തങ്ങളുടെ മറ്റ് ചിലവുകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇതിനേക്കാളും വിലക്കൂടുതല്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും രാജ്കുമാര് റിന്‍വ പറഞ്ഞു.

ബിജെപിക്ക് ക്ഷീണം
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. വാറ്റില്‍ നാല് ശതമാനത്തിന്റെ കുറവ് വരുത്തിയതോടെ ലിറ്ററിന് 2.5 രൂപയുടെ കുറവുണ്ടാവും. വലിയ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് ഇന്ധന വില കുറയ്ക്കല്‍ വിലയിരുത്തപ്പെടുന്നത്. അതിനിടെയുള്ള മന്ത്രിയുടെ മണ്ടന്‍ പ്രസ്താവനകള്‍ ബിജെപിക്ക് ക്ഷീണമായിട്ടുണ്ട്.
വീഡിയോ
വീഡിയോ കാണാം
-
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications