ബാഹുബലിയുടെ അവസാനം ലണ്ടനില്‍!! എല്ലാം അവസാനിപ്പിച്ച് രാജമൗലി!! ഇനി ....
ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള യാത്രയിലായിരുന്നു രാജമൗലിയുടെ നേതൃത്വത്തിലുള്ള ടീം. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നതായിരുന്നു അവസാന പ്രൊമോഷന് പരിപാടി.
ആയിരം കോടി കളക്ഷന്‍ റെക്കോര്‍ഡിലേക്ക് ബാഹുബലി 2 അടുക്കുമ്പോള്‍ ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് സംവിധായകന് രാജമൗലി. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള യാത്രയിലായിരുന്നു രാജമൗലിയുടെ നേതൃത്വത്തിലുള്ള ടീം. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നതായിരുന്നു അവസാന പ്രൊമോഷന് പരിപാടി. ഇതോടെ ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാം അവസാനിപ്പിക്കുന്നതായി രാജമൗലി അറിയിക്കുകയായിരുന്നു.

എല്ലാം അവസാനിപ്പിക്കുന്നു
ബാഹുബലി എന്ന ചിത്രത്തിനു വേണ്ടി അഞ്ച് വര്‍ഷമാണ് രാജമൗലിയും സംഘവും നീക്കിവച്ചത്. 2015 ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗം 2017 ഏപ്രില്‍ 28നും പുറത്തിറങ്ങി. രണ്ടാം ഭാഗത്തിന്റെ പ്രചരണത്തിലായിരുന്നു സംഘം.

അവസാന പ്രൊമോഷന്
ലണ്ടനില്‍ വച്ചാണ് ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാം രാജമൗലി അവസാനിപ്പിച്ചത്. രണ്ടാംഭാഗത്തിന്റെ പ്രൊമോഷനു വേണ്ടിയുള്ള യാത്ര അവസാനിച്ചത് കഴിഞ്ഞ ദിവസം ലണ്ടനില്‍ വച്ചായിരുന്നു. ഇതില്‍ പങ്കെടുത്തുകൊണ്ടാണ് ബാഹുബലിയാത്ര അവസാനിപ്പിച്ചിരിക്കുന്നതായി മൗലി അറിയിച്ചത്.
നന്ദിപറഞ്ഞ് രാജമൗലി
ലണ്ടനിലെ പരിപാടിയ്ക്കിടെ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് എല്ലാം അവസാനിപ്പിക്കുന്നതായി രാജമൗലി അറിയിച്ചിരിക്കുന്നത്. ബാഹുബലിക്കു വേണ്ട്ി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രം
ബാഹുബലി എന്ന ഒറ്റ ചിത്രത്തോടെ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയനായ രാജമൗലിയുടെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. 2012ല്‍ പുറത്തിറങ്ങിയ ഈച്ചയ്ക്ക് ശേഷമായിരുന്നു രാജമൗലി ബഹുബലിയിലേക്ക് കടന്നത്. അഞ്ചുവര്‍ഷത്തോളം ബഹുബലിയുടെ പിന്നിലായിരുന്നു അദ്ദേഹം.

പികെയെ മറികടന്ന്
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമാണ് ബാഹുബലി 2 നേടിയിരിക്കുന്നത്. ആയിരം കോടിയോട് അടുക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ്. ആമിര്ഖാന് നായകനായ 'പികെ'യുടെ ആജീവനാന്ത കളക്ഷനെയാണ് 'ബാഹുബലി 2' മറികടന്നത്. പികെയുടെ ആജീവനാന്ത ആഗോള കളക്ഷന്‍ 743 കോടി ആയിരുന്നു. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് 650 കോടിയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications