Get Updates
Get notified of breaking news, exclusive insights, and must-see stories!

കുൽഭൂഷൺ ജാദവ് കേസ്; ഇന്ത്യയുടെ നയതന്ത്ര വിജയം, വിധി സ്വാഗതം ചെയ്യുന്നവെന്ന് രാജ്നാഥ് സിങ്!

ദില്ലി: കുൽഭൂഷൺ ജാദവ് കേസിലെ ആന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരും നേതാക്കളും. പ്രതിരോധമന്ത്രി രാജ്നാഥ് സിങും മുൻ വിദേശകാര്യമനന്ത്രി സുഷമ സ്വരാജും വിധിയെ സ്വഗതം ചെയ്തു. ഇത് ഇന്ത്യയുടെ വിജയമാണെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.

തീവ്രവാദവും ചാരവൃത്തിയും ആരോപിച്ച് 2017 ൽ പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് അന്താരാഷ്ട‌്ര കോടതിയുടെ വിദിയെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് പ്രതികരിച്ചു.

Rajnath Singh

ജാദവിന്റെ കേസ് അന്താരാഷ്‌ട്ര കോടതി മുമ്പാകെ കൊണ്ടുപോകുന്നതിന് മുൻകൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിഭാഷകൻ ഹരീഷ് സാൽവെക്കും മറ്റൊരു ട്വീറ്റിലൂടെ അവർ നന്ദി പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരവും വിധിയെ സ്വാഗംതം ചെയ്ത് ട്വീറ്റ് ചെയ്തു. ഇത് ഏകകണ്ഠമായ വിധിയാണെന്നും അവർ പറഞ്ഞു.

ഇന്ത്യക്കായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചായിരുന്നു പാകിസ്താൻ കോടതി കുൽഭൂഷൻ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്ന് മേൽകോടതിയിലേക്ക് പോകാനുള്ള അവസരം പോലും പാകിസ്താൻ നിഷേധിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് നാവികസേനിയില്‍ നിന്നു വിരമിച്ച ശേഷം വ്യാപാര ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയതായിരുന്നെന്നും അവിടെ നിന്നു പാകിസ്താന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. കുല്‍ഭൂഷന്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാതെ പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി ലംഘിക്കുകയാണെന്നും ഇന്ത്യ വാദിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+