കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിപിന്‍ റാവത്തുമായി അടക്കം സംസാരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി മോദി കാര്യങ്ങള്‍ ബോധിപ്പിച്ചത്. അതേസമയം ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനീസ് സൈന്യത്തിന്റെ കല്ലേറില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ കല്ലേറില്‍ ഗാല്‍വാനിലുള്ള ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് സൂചന. അതേസമയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ചൈനയുടെ ഗ്ലോബല്‍ ടൈംസിന്റെ ചീഫ് എഡിറ്റര്‍ നല്‍കുന്ന വിവരമനുസരിച്ച് ചൈനീസ് സൈന്യത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലെ പോരാട്ടത്തില്‍ ചൈനീസ് സൈന്യത്തിനും ആള്‍നഷ്ടമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തോട് പറയാനുള്ളത്, ഒരുപാട് ധാര്‍ഷ്ട്യം കാണിക്കരുതെന്നാണ്. ചൈനയുടെ ക്ഷമയെ ദൈര്‍ബല്യമായി കാണരുതെന്നും ഹു ഷിജിന്‍ പറഞ്ഞു. ചൈനയ്ക്ക് ഒരിക്കലും ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ആവശ്യമില്ല. എന്നാല്‍ ഞങ്ങള്‍ അതിനെ ഒരിക്കലും ഭയപ്പെടുന്നില്ലെന്നും ഷിജിന്‍ പറഞ്ഞു. അതേസമയം ചൈനയ്‌ക്കെതിരെ തിരിച്ചടിക്കണമെന്ന ആവശ്യം ഇന്ത്യന്‍ സൈന്യത്തില്‍ ശക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസ് പഴയ തൊഴുത്ത്, മഹാസഖ്യത്തില്‍ ശിവസേനയുടെ ഒളിയമ്പ്, നോട്ടമിട്ട് ബിജെപി, വന്‍ ട്വിസ്റ്റ്്!!കോണ്‍ഗ്രസ് പഴയ തൊഴുത്ത്, മഹാസഖ്യത്തില്‍ ശിവസേനയുടെ ഒളിയമ്പ്, നോട്ടമിട്ട് ബിജെപി, വന്‍ ട്വിസ്റ്റ്്!!

rajnath-singh-modi

കരസേനാ മേധാവി ജനറല്‍ എംഎല്‍ നാരാവാനെ പത്താന്‍കോട്ട് സന്ദര്‍ശനം റദാക്കിയിരിക്കുകയാണ്. അതേസമയം 45 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും സൈനികരെ വധിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നത്. 1975ലെ പോരാട്ടത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അരുണാചല്‍ പ്രദേശിലെ തുലുങ് ലായിലാണ് അന്ന് ഏറ്റുമുട്ടല്‍ നടന്നത്. ചൈനയുടെ അഞ്ചോളം സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സൈന്യം ആരോപിക്കുന്നത്. ഇന്ത്യ അതിര്‍ത്തി കടന്ന് വന്ന് പ്രകോപനപരമായ ആക്രമണം നടത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനീസ് ധനമന്ത്രി ഇന്ത്യന്‍ സൈന്യം ്അതിര്‍ത്തി കടക്കുന്നത് തടഞ്ഞിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 കാമുകിക്കൊപ്പമുള്ള സുശാന്തിന്റെ ആ ചിത്രവും നടന്നില്ല... പൂര്‍ത്തിയാക്കിയത് 12 സ്വപ്‌നങ്ങള്‍, 3 പേരെ കാമുകിക്കൊപ്പമുള്ള സുശാന്തിന്റെ ആ ചിത്രവും നടന്നില്ല... പൂര്‍ത്തിയാക്കിയത് 12 സ്വപ്‌നങ്ങള്‍, 3 പേരെ

Recommended Video

cmsvideo
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

അതേസമയം ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കടുത്ത നടപടിയെടുക്കാന്‍ സമയമായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ചൈന തുടര്‍ച്ചയായി നിയന്ത്രണ രേഖ ലംഘിക്കുകയാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനിടെ നിത്യേന നമ്മുടെ സൈനികരാണ് മരിച്ച് വീഴുന്നത്. ഇതാണ് തിരിച്ചടിക്കാനുള്ള സമയമെന്നും അമരീന്ദര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും പ്രതികരിച്ചിട്ടുണ്ട്. ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് ആശങ്കപ്പെടുത്തുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബിചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബി

English summary
rajnath singh briefs ladakh border clash with pm naredra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X