കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയാണ് രാജ്‌നാഥ് സിങെന്ന് മനീഷ് തിവാരി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിസ് സയ്യിദുമായി ബന്ധമുണ്ടെന്നുള്ള കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ പരാമര്‍ശം വ്യാജമാണെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് ഒളിയമ്പെറിയുകയാണ്. രാജ്‌നാഥ് സിങിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയത്.

ജെഎന്‍യു പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ് രാജ്‌നാഥ് സിങെന്ന് മനീഷ് തിവാരി ആരോപിച്ചു. ഹാഫിസ് സയ്യിദിന്റേതെന്ന് പറഞ്ഞ് രാജ്‌നാഥ് സിങ് ഷെയര്‍ ചെയ്ത ട്വീറ്റ് വ്യാജമാണെന്നും ആ അക്കൗണ്ട് തന്റേതല്ലെന്ന് പറഞ്ഞ് ഹാഫിസ് സയ്യിദും രംഗത്തെത്തിയതോടെ രാജ്‌നാഥിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

manish-tewari

നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഹാഫിസിനെ അറസ്റ്റ് ചെയ്യാന്‍ പറയുകയാണ് വേണ്ടതെന്നും മനീഷ് തിവാരി വ്യക്തമാക്കുന്നു. രാജ്‌നാഥ് നടത്തുന്ന പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വര്‍ഗീയവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കപടദേശീയത ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ് രാജ്‌നാഥ് സിങെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം, വ്യാജ അക്കൗണ്ട് വിവാദത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തി. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്‌നാഥ് സിംഗ് അത്തരം പരാമര്‍ശം നടത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

English summary
JNU issue, Home Minister Rajnath Singh communalising issue, says Manish Tewari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X