ചരിത്രം സൃഷ്ടിച്ച് രാജ്നാഥ് സിങ്... തേജസ് യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു
ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനമായ തേജസില്‍ പറന്നുയര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് . ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ ആയിരുന്നു ഇത്. ചരിത്രത്തില്‍ ആദ്യമായാണ് തേജസില്‍ ഒരു പ്രതിരോധ മന്ത്രി പറക്കുന്നത്.
ജി-സ്യൂട്ടും ധരിച്ചായിരുന്നു രാജ്നാഥ് സിങ് എത്തിയത്. പൈലറ്റിനൊപ്പം വിമാനത്തിന് അരികിലേക്ക് നടന്ന് സിങ് തനിയെ പടികള്‍ കയറി വിമാനത്തിലേറി പൈലറ്റിന് പിറകിലുള്ള സീറ്റില്‍ ഇരുന്നു. വെളുത്ത ഹെല്‍മറ്റും ഓക്സിജന്‍ മാസ്കും ധരിച്ചു. അതിന് ശേഷം പുറത്ത് നില്‍ക്കുന്നവരെ കൈവീശി കാണിക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തേജസ് 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതും ഒരു ചരിത്രമായിരുന്നു. ഗോവയില്‍ വച്ചായിരുന്നു ഇത്. വ്യോമ സേന നിലവില്‍ തേജസ് വിമാനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. നാവിക സേനയ്ക്ക് വേണ്ടി തേജസ് ഒരുക്കാനുള്ള പദ്ധതിയിലെ ഒരു നാഴികക്കല്ലായിരുന്നു ഗോവയിലെ അറസ്റ്റഡ് ലാന്‍ഡിങ്.
Karnataka: Familiarization sortie on LCA Tejas by Defence Minister Rajnath Singh from HAL Airport, to begin shortly. He will be accompanied by Air Vice Marshal N Tiwari
— ANI (@ANI) September 19, 2019
Project Director, National Flight Test Centre, ADA (Aeronautical Development Agency) in Bengaluru pic.twitter.com/8C1VHZtGqI
ചരിത്രം കുറിച്ച തേജസ് യാത്രയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒ ഒരുക്കിയ എക്സിബിഷനിലും പങ്കെടുക്കുന്നുണ്ട്. വിമാനയാത്രയ്ക്ക് തയ്യാറായി നില്ക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം വ്യാഴാഴ്ച രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു.
#WATCH Defence Minister Rajnath Singh flies in Light Combat Aircraft (LCA) Tejas, in Bengaluru. #Karnataka pic.twitter.com/LTyJvP61bH
— ANI (@ANI) September 19, 2019
.
വ്യോമസേനയ്ക്ക് വേണ്ടി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യം 40 വിമാനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 83 പുതിയ വിമാനങ്ങള്‍ കൂടി നിര്മിച്ചുനല്കാന് ആവശ്യപ്പെടുകയായിരുന്നു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്കി മന്ത്രി, പുതിയ സമയം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications