കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിച്ച് രാജ്‌നാഥ് സിങ്... തേജസ് യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനമായ തേജസില്‍ പറന്നുയര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് . ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ ആയിരുന്നു ഇത്. ചരിത്രത്തില്‍ ആദ്യമായാണ് തേജസില്‍ ഒരു പ്രതിരോധ മന്ത്രി പറക്കുന്നത്.

ജി-സ്യൂട്ടും ധരിച്ചായിരുന്നു രാജ്‌നാഥ് സിങ് എത്തിയത്. പൈലറ്റിനൊപ്പം വിമാനത്തിന് അരികിലേക്ക് നടന്ന് സിങ് തനിയെ പടികള്‍ കയറി വിമാനത്തിലേറി പൈലറ്റിന് പിറകിലുള്ള സീറ്റില്‍ ഇരുന്നു. വെളുത്ത ഹെല്‍മറ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ചു. അതിന് ശേഷം പുറത്ത് നില്‍ക്കുന്നവരെ കൈവീശി കാണിക്കുകയും ചെയ്തു.

Rajnath Sing Tejas

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തേജസ് 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതും ഒരു ചരിത്രമായിരുന്നു. ഗോവയില്‍ വച്ചായിരുന്നു ഇത്. വ്യോമ സേന നിലവില്‍ തേജസ് വിമാനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. നാവിക സേനയ്ക്ക് വേണ്ടി തേജസ് ഒരുക്കാനുള്ള പദ്ധതിയിലെ ഒരു നാഴികക്കല്ലായിരുന്നു ഗോവയിലെ അറസ്റ്റഡ് ലാന്‍ഡിങ്.

ചരിത്രം കുറിച്ച തേജസ് യാത്രയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒ ഒരുക്കിയ എക്‌സിബിഷനിലും പങ്കെടുക്കുന്നുണ്ട്. വിമാനയാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം വ്യാഴാഴ്ച രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു.


.
വ്യോമസേനയ്ക്ക് വേണ്ടി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യം 40 വിമാനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 83 പുതിയ വിമാനങ്ങള്‍ കൂടി നിര്‍മിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

English summary
Rajnath Singh Flies In Tejas Fighter Jet, from Bengaluru HAL Airport, First Defence Minister To Do So
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X