റാഫേൽ പോർവിമാനത്തിൻ പറന്നുയർന്ന് പ്രതിരോധമന്ത്രി; ആദ്യ യാത്രയ്ക്ക് ശേഷം പ്രതികരണം ഇങ്ങനെ
പാരീസ്: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഇനി റഫേൽ പോർ വിമാനവും. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്ന 36 യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്. ഇന്ത്യൻ വ്യോമസേനയ്ക്ക് ഇത് ചരിത്ര ദിനമാണെന്നാണ് ഫ്രാൻസിലെ മെരിഗ്നാക് വിമാനത്താവളത്തിൽ വെച്ച് റഫേൽ ഏറ്റുവാങ്ങിയ ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്. വിമാനം ഏറ്റുവാങ്ങിയ ശേഷം പ്രതിരോധ മന്ത്രി റഫേലിൽ പറന്നു.
വളരെ സുഖകരവും സുഗമവുമായ പറക്കലായിരുന്നു ഇത്. അത്ഭുതം നിറഞ്ഞൊരു നിമിഷമാണിത്. ഒരു വിമാനത്തിൽ സൂപ്പർ സോണിക് വേഗതയിൽ പറക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. റാഫേലിലെ ആദ്യ പറക്കലിന് ശേഷം രാജ്നാഥ് സിംഗ് പ്രതികരിച്ചു.

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകുന്നതാണ് ഈ യുദ്ധവിമാനം. നമ്മൾ കരുത്താർജ്ജിക്കുന്നത് ആക്രമണങ്ങൾക്ക് വേണ്ടിയല്ല, പകരം സ്വയം പ്രതിരോധത്തിന് വേണ്ടിയാണ്. ആ നേട്ടത്തിന്റെ ബഹുമതി അർഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ നിശ്ചയദാർണ്ഡ്യമാണ് ഇത് സാധ്യമാക്കിയതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ദസാൾട്ട് ഏവിയേഷനിലെ ഹെഡ് ടെസ്റ്റ് പൈലറ്റ് ഫിലിപ്പ് ദുചാതോയാണ് ആദ്യ പറക്കലിൽ പ്രതിരോധ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. ഫൈറ്റർ പൈലറ്റ് ഹെൽമറ്റും ഏവിയേറ്റർ സൺ ഗ്ലാസുകളും ധരിച്ചാണ് പ്രതിരോധ മന്ത്രി കോക്ക്പിറ്റിലേക്ക് പ്രവേശിച്ചത്. ആർബി 01 എന്ന ടൈൽ നമ്പറാണ് ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ റഫാൽ വിമാനത്തിന്റേത്. ആയുധ പൂജ നടത്തിയ ശേഷമാണ് പ്രതിരോധ മന്ത്രി റാഫേൽ വിമാനം ഏറ്റുവാങ്ങിയത്. വിമാനത്തിൽ ഓം എന്നെഴുതുകയും നാളികേരം ഉടയ്ക്കുകയും ചെയ്തു.
റാഫേൽ എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം കൊടുങ്കാറ്റ് എന്നാണ്. പേരിന് അനുസൃതമായി റാഫേൽ പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും രാജ്നാഥ്സിംഗ് കൂട്ടിച്ചേർത്തു. ആര്‍കെഎസ് ഭാഥുരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആര്‍ബി 1 എന്ന വിമാനത്തിലാണ് രാജ്നാഥ് സിംഗ് പറന്നത്. റാഫേല്‍ കരാര്‍ ഒപ്പിടുന്തില്‍ ഭാഥുരിയയുടെ പങ്ക് നിര്‍ണായകമായിരുന്നു. റാഫേൽ വിമാനത്തിന്റെ ആദ്യ ബാച്ച് മെയിൽ മാത്രമെ ഇന്ത്യയിൽ എത്തുകയുള്ളു. രണ്ടാമത്തെ ബാച്ച് വിമാനങ്ങൾ 2022ൽ കൈമാറും,
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications