കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ പോർവിമാനത്തിൻ പറന്നുയർന്ന് പ്രതിരോധമന്ത്രി; ആദ്യ യാത്രയ്ക്ക് ശേഷം പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

പാരീസ്: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഇനി റഫേൽ പോർ വിമാനവും. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്ന 36 യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്. ഇന്ത്യൻ വ്യോമസേനയ്ക്ക് ഇത് ചരിത്ര ദിനമാണെന്നാണ് ഫ്രാൻസിലെ മെരിഗ്നാക് വിമാനത്താവളത്തിൽ വെച്ച് റഫേൽ ഏറ്റുവാങ്ങിയ ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്. വിമാനം ഏറ്റുവാങ്ങിയ ശേഷം പ്രതിരോധ മന്ത്രി റഫേലിൽ പറന്നു.

റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്... ആദ്യ ബാച്ച് ഫ്രാന്‍സ് കൈമാറി, ചരിത്ര നേട്ടംറാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്... ആദ്യ ബാച്ച് ഫ്രാന്‍സ് കൈമാറി, ചരിത്ര നേട്ടം

വളരെ സുഖകരവും സുഗമവുമായ പറക്കലായിരുന്നു ഇത്. അത്ഭുതം നിറഞ്ഞൊരു നിമിഷമാണിത്. ഒരു വിമാനത്തിൽ സൂപ്പർ സോണിക് വേഗതയിൽ പറക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. റാഫേലിലെ ആദ്യ പറക്കലിന് ശേഷം രാജ്നാഥ് സിംഗ് പ്രതികരിച്ചു.

rafale

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകുന്നതാണ് ഈ യുദ്ധവിമാനം. നമ്മൾ കരുത്താർജ്ജിക്കുന്നത് ആക്രമണങ്ങൾക്ക് വേണ്ടിയല്ല, പകരം സ്വയം പ്രതിരോധത്തിന് വേണ്ടിയാണ്. ആ നേട്ടത്തിന്റെ ബഹുമതി അർഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ നിശ്ചയദാർണ്ഡ്യമാണ് ഇത് സാധ്യമാക്കിയതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ദസാൾട്ട് ഏവിയേഷനിലെ ഹെഡ് ടെസ്റ്റ് പൈലറ്റ് ഫിലിപ്പ് ദുചാതോയാണ് ആദ്യ പറക്കലിൽ പ്രതിരോധ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. ഫൈറ്റർ പൈലറ്റ് ഹെൽമറ്റും ഏവിയേറ്റർ സൺ ഗ്ലാസുകളും ധരിച്ചാണ് പ്രതിരോധ മന്ത്രി കോക്ക്പിറ്റിലേക്ക് പ്രവേശിച്ചത്. ആർബി 01 എന്ന ടൈൽ നമ്പറാണ് ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ റഫാൽ വിമാനത്തിന്റേത്. ആയുധ പൂജ നടത്തിയ ശേഷമാണ് പ്രതിരോധ മന്ത്രി റാഫേൽ വിമാനം ഏറ്റുവാങ്ങിയത്. വിമാനത്തിൽ ഓം എന്നെഴുതുകയും നാളികേരം ഉടയ്ക്കുകയും ചെയ്തു.

റാഫേൽ എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം കൊടുങ്കാറ്റ് എന്നാണ്. പേരിന് അനുസൃതമായി റാഫേൽ പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും രാജ്നാഥ്സിംഗ് കൂട്ടിച്ചേർത്തു. ആര്‍കെഎസ് ഭാഥുരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആര്‍ബി 1 എന്ന വിമാനത്തിലാണ് രാജ്നാഥ് സിംഗ് പറന്നത്. റാഫേല്‍ കരാര്‍ ഒപ്പിടുന്തില്‍ ഭാഥുരിയയുടെ പങ്ക് നിര്‍ണായകമായിരുന്നു. റാഫേൽ വിമാനത്തിന്റെ ആദ്യ ബാച്ച് മെയിൽ മാത്രമെ ഇന്ത്യയിൽ എത്തുകയുള്ളു. രണ്ടാമത്തെ ബാച്ച് വിമാനങ്ങൾ 2022ൽ കൈമാറും,

English summary
Rajnath Singh flies in Rafale jet after handover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X